അഗളി : അമ്മ കൂട്ടിക്കൊണ്ടുപോകുമെന്ന പ്രതീക്ഷ പൊലിഞ്ഞു. ഒരു വയസ്സുകാരൻ കുട്ടിക്കൊമ്പൻ കൃഷ്ണൻ വനപാലകർക്കൊപ്പം ദൊഡ്ഗട്ടി മലയിറങ്ങി. ഇനി കുറച്ചു കാലത്തേക്കു കൃഷ്ണന്റെ വാസം ബൊമ്മിയാംപടിയിൽ കൃഷ്ണവനത്തിന്റെ പ്രവേശനകവാടത്തോടു ചേർന്നുള്ള വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിലെ ക്യാംപ് ഷെഡിലാണ്. വേണമെങ്കിൽ അമ്മയാനയ്ക്ക് കൊണ്ടുപോകാൻ പാകത്തിലാണ് ഇവിടെ പാർപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ പാലൂരിലെ കൃഷിയിടത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയതാണു കുട്ടിക്കൊമ്പനെ. അമ്മയാന ഉൾപ്പെടെയുള്ള കൂട്ടത്തോടു ചേർക്കാനാണു വാഹനത്തിൽ കയറ്റി ദൊഡ്ഗട്ടി മലയിൽ എത്തിച്ചത്. കണ്ടെത്തിയ ദിവസം കൂട്ടത്തിനടുത്തെത്തിച്ചെങ്കിലും രാത്രി വനാതിർത്തിയിലെ ഒരു വീട്ടിൽ തിരിച്ചെത്തി.
Read More:ചീനവലയിൽ 105 കിലോഗ്രാം തൂക്കമുള്ള കറുപ്പ് മത്സ്യം ലഭിച്ചു
ഇന്നലെ രാവിലെ കാട്ടുവഴികളിലൂടെ നടത്തിയാണ് കുട്ടിയാനയെ വനപാലകർ ബൊമ്മിയാംപടിയിലെത്തിച്ചത്. വനപാലകർ തെളിച്ച വഴിയേ നീങ്ങുമ്പോൾ തൊട്ടകലെ ഇവന്റെ അമ്മ ഉൾപ്പെടുന്ന ആനക്കൂട്ടം ഉണ്ടായിരുന്നു. കുപ്പിപ്പാലും തണ്ണിമത്തനും പോഷകങ്ങളടങ്ങിയ ദ്രവമിശ്രിതവും കഴിച്ച് കൃഷ്ണൻ ആരോഗ്യം വീണ്ടെടുക്കുന്നുണ്ട്. ക്യാംപ് ഷെഡ് പരിസരത്തു ദിവസവുമെത്തുന്ന കാട്ടാനക്കൂട്ടം ഒപ്പം കൂട്ടിയില്ലെങ്കിൽ ഒരാഴ്ചയ്ക്കു ശേഷം സർക്കാർ തീരുമാനിക്കുന്ന കാട്ടാന പുനരധിവാസ കേന്ദ്രത്തിലായിരിക്കും കുട്ടിക്കൊമ്പന്റെ ഭാവിജീവിതം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം