ചീനവലയിൽ 105 കിലോഗ്രാം തൂക്കമുള്ള കറുപ്പ് മത്സ്യം ലഭിച്ചു

കൊടുങ്ങല്ലൂർ : അഴീക്കോട് മുനക്കൽ ബീച്ചിലെ ചീനവലയിൽ 105 കിലോഗ്രാം തൂക്കമുള്ള കറുപ്പ് മത്സ്യം ലഭിച്ചു. മഠത്തിപറമ്പിൽ സുന്ദരന്റെ ചീനവലയിൽ ആണു അപൂർവമായി ലഭിക്കാറുള്ള മത്സ്യം ലഭിച്ചത്. ഇന്നലെ രാവിലെ ഒൻപതിനു ഭാരം താങ്ങാതെ വന്നതോടെ  തൊഴിലാളികളായ രവി, മൊയ്തീൻ, കരീം  തുടങ്ങിയവർ ചേർന്ന് ചീനവല  ഉയർത്തുകയായിരുന്നു.

Read More:പിറവം സ്വദേശി അരുൺ അനന്തകൃഷ്ണനും സൗത്ത് ആഫ്രിക്കൻ സ്വദേശി പോർഷ്യ തെക്കീസോയും വിവാഹിതരായി;സൗത്ത് ആഫ്രിക്കൻ പ്രണയം പൂവണിഞ്ഞു

 അഴീക്കോട് ഹാർബറിൽ 40,000 രൂപയ്ക്കു മത്സ്യം വിറ്റു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഴീക്കോട് മുനക്കൽ ബീച്ചിലെ ചീനവലക്കാർക്കു മത്സ്യം ഏറെ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 150 കിലോഗ്രാം തിരുത ഒരു ചീനവലക്കാർക്കു ലഭിച്ചിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം