തൃശ്ശൂര്‍: തൃശ്ശൂരിലെ മദ്യശാലയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘത്തില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും. സ്വര്‍ണക്കടത്ത് കേസിലെ പതിനാറാം പ്രതി ജിഫ്‌സലാണ് അറസ്റ്റിലായ സംഘത്തിൽപ്പെട്ടയാൾ. കോഴിക്കോട് മീഞ്ചന്ത സ്വദേശിയാണ് ജിഫ്‌സല്‍.
Read also: കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വട്ടനണപ്പുറം എടത്തനാട്ടുകര പാറേക്കാട്ട് വീട്ടില്‍ അബ്ദുള്‍ നിയാസ് (41),കോഴിക്കോട് മാങ്കാവ് കളത്തില്‍ വീട്ടില്‍ നിസാര്‍(37), പൊന്നാനി പാലപ്പെട്ടി ആലിയമീന്‍കത്ത് വീട്ടില്‍ റഫീക്ക് (40), കോഴിക്കോട് മീഞ്ചന്ത ജഫ്സീനാ മന്‍സില്‍ വീട്ടില്‍ ജിഫ്സല്‍ (41) എന്നിവരെയാണ് വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തിരുന്നത്.
കഴിഞ്ഞ ദിവസമാണ് തൃശ്ശൂരിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലയില്‍ അക്രമിസംഘം തോക്കുചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. മദ്യം വാങ്ങാനായി നാലു യുവാക്കളെത്തി. മദ്യം വാങ്ങിയ ശേഷം കാര്‍ഡ് വഴി പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കാര്‍ഡ് പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് മറ്റൊരു കാര്‍ഡുമായി വരാം എന്ന് പറഞ്ഞ് ഇവര്‍ പുറത്തേക്ക് പോയി. ഇവര്‍ തിരിച്ചു വന്നപ്പോള്‍ ഒമ്പത് മണി കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. അപ്പോഴായിരുന്നു തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നാലെ ബാറുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പ്രതികളേയും പോലീസ് കണ്ടെത്തുന്നത്. എയര്‍ പിസ്റ്റളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. കാറും പിടിച്ചെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















