അഗർത്തല: കോൺഗ്രസിന്റെ ത്രിപുര ഘടകത്തിന്റെ പുതിയ അധ്യക്ഷനായി മുൻ എംഎൽഎ ആശിഷ് കുമാർ സാഹ ഞായറാഴ്ച ചുമതലയേറ്റു. സംസ്ഥാന ഘടകത്തിന്റെ വർക്കിങ് പ്രസിഡന്റായിരുന്നു.
നിലവിലെ അധ്യക്ഷൻ ബിരാജിത് സിൻഹ സ്ഥാനമൊഴിഞ്ഞതിനാലാണ് സാഹ പദവി ഏറ്റെടുത്തത്. കോൺഗ്രസ് വിട്ട് 2018-ൽ ബിജെപി പാളയത്തിലെത്തിയ സാഹ, കഴിഞ്ഞ വർഷമാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.
“ത്രിപുരയിൽ ജനാധിപത്യം തകർന്നിരിക്കുകയാണ്. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ എല്ലാ പൗരന്മാരുമായും മുതിർന്ന നേതാക്കളുമായും ഞങ്ങളുടെ പാർട്ടിയുടെ പ്രവർത്തകരുമായും പൊതുശബ്ദം പ്രതിഫലിപ്പിക്കുന്നതിനും വരും ദിവസങ്ങളിൽ അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഞാൻ പ്രവർത്തിക്കും, ”സാഹ പറഞ്ഞു.
Read also: കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി
സംഘടനയെ ശക്തിപ്പെടുത്തുന്നതിന് പ്രവർത്തകർക്ക് സ്വാതന്ത്ര്യം നൽകുന്നതിനായി വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പാർട്ടി സംഘടന പുനഃസംഘടിപ്പിക്കുമെന്നും സാഹ പറഞ്ഞു. വർഷങ്ങളായി പാർട്ടിയോട് വിശ്വസ്തത പുലർത്തുന്ന കോൺഗ്രസ് പ്രവർത്തകർക്ക് പുനഃസംഘടനയിൽ പ്രധാന റോളുകൾ നൽകുമെന്നും പുതിയ സംസ്ഥാന പാർട്ടി മേധാവി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മണിക് സാഹയ്ക്കെതിരെ 2022-ലെ ഉപതെരഞ്ഞെടുപ്പിലും 2023 നിയമസഭാ തെരഞ്ഞെടുപ്പിലും ആശിഷ് കുമാർ സാഹ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
സംസ്ഥാന സമിതിയിൽ വർക്കിംഗ് പ്രസിഡന്റായിരുന്ന സാഹയെ പിസിസി അധ്യക്ഷനായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശനിയാഴ്ചയാണ് നിയമിച്ചത്. സാഹയെ അധ്യക്ഷനായി നിയമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് പ്രശാന്ത് ഭട്ടാചാര്യ പാർട്ടിയിൽ നിന്ന് രാജി വച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















