ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾക്ക് ആദ്യമായി പ്രതിഷേധം നടത്താൻ അനുമതി വാങ്ങിയത് ബിജെപി നേതാവു കൂടിയായ ഗുസ്തി താരം ബബിത ഫോഗട്ട് ആണെന്ന സാക്ഷി മാലിക്കിന്റെയും ഭർത്താവ് സത്യവർത്ത് കഡിയാന്റെയും പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബബിത രംഗത്ത്. ഇരുവരും കോൺഗ്രസിന്റെ കയ്യിലെ കളിപ്പാവകളാണെന്ന് ബബിത ഫോഗട്ട് വിമർശിച്ചു.
സമരത്തിന് അനുമതി വാങ്ങിയത് താനാണെന്ന് വ്യക്തമാക്കി സാക്ഷിയും ഭർത്താവും വിഡിയോയിൽ പ്രദർശിപ്പിച്ച കത്തിൽ തന്റെ പേരോ ഒപ്പോ ഇല്ലെന്ന് ബബിത ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും രാജ്യത്തെ നിയമവ്യവസ്ഥയിലും വിശ്വാസമുണ്ടെന്ന നിലപാട് തന്നെയാണ് തനിക്ക് അന്നും ഇന്നും ഉള്ളതെന്ന് ബബിത വിശദീകരിച്ചു.
Read also: കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി
സാക്ഷി മാലികും അവരുടെ ഭര്‍ത്താവും ഗുസ്തി താരവുമായ സത്യവര്‍ത് കാഡിയനും ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിശദീകരണ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഗുസ്തി താരങ്ങളുടെ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസാണ് സമരത്തിന് പിന്നിലെന്നുമുള്ള ചില ബിജെപി നേതാക്കളുടെ ആരോപണത്തിന് ഉള്‍പ്പെടെ വീഡിയോയില്‍ സാക്ഷി മാലിക് മറുപടി നല്‍കിയിരുന്നു.
ജനുവരില്‍ ജന്തര്‍ മന്ദറില്‍ സമരം നടത്തുന്നതിനുള്ള അനുമതി പത്രവും വീഡിയോയില്‍ സാക്ഷി മാലിക് പുറത്തുവിട്ടിരുന്നു. ബിജെപി നേതാക്കളായ തിരാത് റാണയും ബബിത ഫൊഗാട്ടുമാണ് സമരത്തിന് പോലീസില്‍ നിന്ന് അനുമതി എടുത്തതെന്നായിരുന്നു സാക്ഷി മാലിക്ക് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സാക്ഷി മാലിക്കിന്റേയും സത്യവര്‍ത് കാഡിയയന്റെയും വാദം തള്ളിക്കൊണ്ട് ബബിത രംഗത്തെത്തിയത്.
സാക്ഷി മാലികും സത്യവർതും കാണിച്ച അനുമതി പത്രത്തിലുള്ളത് തന്റെ ഒപ്പ് അല്ലെന്ന് പറഞ്ഞ ബബിത, അനുമതിക്ക് വേണ്ടി യാതൊന്നും തന്നെ ചെയ്തിട്ടില്ലെന്നും ട്വീറ്റിൽ കൂട്ടിച്ചേർത്തു.
‘സത്യം എന്തായാലും പുറത്തുവരും. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും വിശ്വാസമുണ്ട് എന്നായിരുന്നു ഞാൻ പറഞ്ഞത്. തുടക്കം മുതൽ തന്നെ പ്രതിഷേധത്തിന് ഞാൻ എതിരായിരുന്നു. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പോയി കാണാൻ വേണ്ടി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. അവിടെ നിന്നാണ് പരിഹാരം ഉണ്ടാകുക’ – ബബിത ട്വീറ്റിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















