Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home The View

വിജയിക്കുന്ന ശതമാനം, തോൽക്കുന്ന വിദ്യാഭ്യാസം: മുരളി തുമ്മാരുകുടി

Web Desk by Web Desk
Jun 17, 2023, 11:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

വിജയിക്കുന്ന ശതമാനം, തോൽക്കുന്ന വിദ്യാഭ്യാസം 
ബ്രൂണൈയിൽ ഡിഫൻസീവ്  ഡ്രൈവിങ്ങ് കോഴ്സിന് ചെന്ന എന്നെ “നിന്നെ കൊണ്ട് വണ്ടി ഓടിപ്പിച്ചാൽ എൻ്റെ ജീവൻ പോകും” എന്ന് പറഞ്ഞു പകുതി വഴിയിൽ ഇറക്കി വിട്ടതൊഴിച്ചാൽ ജീവിതത്തിൽ ഒരു പരീക്ഷയും തോറ്റിട്ടില്ല എന്ന് മാത്രമല്ല എപ്പോഴും ഒന്നാം ക്‌ളാസ്സിൽ മിക്കവാറും ഒന്നാമതായിട്ട് ജയിച്ചാണ് ശീലം.
പക്ഷെ എൻ്റെ സുഹൃത്തുക്കൾ പലരും തോറ്റിട്ടുണ്ട് . പലവട്ടം.

വെങ്ങോലയിൽ ഓണം കുളം സ്‌കൂളിലാണ് പഠിച്ചു തുടങ്ങിയത്. അന്ന് ഒന്നാം ക്‌ളാസ്സിൽ പോലും തോൽവി ഉണ്ട്.
അന്നൊക്കെ മാർച്ച് മുപ്പത്തി ഒന്നിന് സ്‌കൂൾ അടച്ചാൽ പിന്നെ വിഷു കഴിഞ്ഞൊരു ദിവസം “റിസൾട്ട് അറിയാൻ പോവുക” എന്നൊരു ചടങ്ങ് ഉണ്ട്.   
സ്‌കൂളിൽ എല്ലാവരും അസംബ്ലി പോലെ നിൽക്കും. ഓരോ ക്‌ളാസ്സിലെയും ക്‌ളാസ്സ് ടീച്ചർ വരും. ജയിച്ചവരുടെ പേര് വായിക്കും.
പേരില്ലാത്തവർ തോറ്റു എന്നർത്ഥം.

എല്ലാ വർഷവും വിജയിക്കുന്നത് കൊണ്ട് ആ യാത്ര ഇഷ്ടമുള്ള ഒന്നാണ്. കൂട്ടുകാരെ അവധിക്കാലത്ത് ഒന്ന് കാണാം, ടീച്ചർമാർ വരുന്ന വരെ കളിക്കാം. പിന്നെ പല്ലിമുട്ടായിയോ ഐസ് ഫ്രൂട്ടോ വാങ്ങി തിരിച്ചു വരാം.
പക്ഷെ  ഒരു വർഷം  ഞങ്ങൾ അഞ്ചു പേര് റിസൾട്ട് അറിയാൻ പോയിട്ട് ഒരാളുടെ പേര് വിളിച്ചില്ല.
ഞങ്ങൾക്ക് ഒക്കെ സങ്കടമായി. അന്നാണ് എത്ര ക്രൂരമാണ് ആ ആചാരം എന്ന് മനസ്സിലാക്കിയത്.
പിന്നെ അത് പതിവായി 
ഓരോ വർഷവും ഒന്നോ രണ്ടോ പേർ തോൽക്കും, ചിലർ ഒക്കെ അതോടെ പഠനം നിർത്തും. ഓരോ ക്‌ളാസ്സിലും പുതിയതായി എത്തുമ്പോൾ പഴയ ഒന്നോ രണ്ടോ പേർ അവിടെ കാണും.

 ആളുകൾ മൊത്തമായി തോൽക്കുന്നത് പത്താം ക്‌ളാസിൽ ആണ്. അമ്പത് ശതമാനത്തിന് താഴെ ആണ് അക്കാലത്ത് വിജയ ശതമാനം. നൂറിൽ അമ്പത് പേർ തോൽക്കും. അതോടെ അവരുടെ ജീവിതം പിന്നെ തോറ്റവരുടെ ജീവിതം ആകും.
“പണ്ടൊക്കെ ഭയങ്കര സംഭവം ആയിരുന്നു” എന്നൊക്കെ പറയുന്നവർ ആറു വയസ്സുള്ള കുട്ടികളെ ഉൾപ്പടെ പബ്ലിക്ക് ആയി നിർത്തി തോറ്റു എന്നൊക്കെ അറിയിച്ചു പറഞ്ഞുവിടുന്നതിന്റെ മാനസിക ആഘാതം ആലോചിച്ചിട്ട് പോലുമില്ല.
ഇന്നിപ്പോൾ ആദ്യത്തെ ക്‌ളാസ്സുകളിൽ തോൽവി ഒന്നുമില്ല എന്ന് തോന്നുന്നു. പത്താം ക്‌ളാസിൽ എല്ലാവരും തന്നെ പാസ്സാകും (ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുക എന്നതാണ് പ്രയോഗം എന്ന് തോന്നുന്നു). 

ഇതിനെ പൊതുവെ എതിർക്കുന്നവരാണ് അധികവും. പഴയത് പോലെ കൂടുതൽ ആളുകൾ “തോറ്റിരുന്ന” സംവിധാനം ആണ് ശരി എന്ന് ചിന്തിക്കുന്നവർ ഏറെ ഉണ്ട്.  
സത്യത്തിൽ ഒരു കുട്ടിയെ വർഷം മുഴുവൻ പഠിപ്പിച്ചിട്ട്, അല്ലെങ്കിൽ പത്തു വർഷം പഠിപ്പിച്ചിട്ട് അയാൾ “തോറ്റു” എന്ന് പറയുന്നതിലും വലിയ തോൽവി ഉണ്ടോ.
ആ തോൽവി നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളുടെ ആണ്.

ReadAlso:

മലബാറിന്റെ ഊട്ടി , പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കരിയാത്തുംപാറ

അവസാനത്തെ യാത്രയയപ്പ്- ഒഴിവാക്കാവുന്ന മരണങ്ങൾ: മുരളി തുമ്മാരുകുടി

‘ആരോപണ വിധേയർ ഓരോരുത്തരും വ്യകതിപരമായി അതിന് മറുപടി പറയേണ്ടി വരും’: മുരളി തുമ്മാരുകുടി

മൂന്നാർ – വെനീസിൽ നിന്നും ഒരു പാഠം: മുരളി തുമ്മാരുകുടി

രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ: പി ജയരാജന്‍

ഓരോ കുട്ടിയേയും അടിസ്ഥാനമായ ജീവിത പാഠങ്ങൾ പഠിപ്പിക്കുക, മൂല്യ ബോധം ഉണ്ടാക്കുക,  സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തരാക്കുക,  സമൂഹത്തിന് ഉപകാരപ്പെടുന്ന തരത്തിൽ പാകപ്പെടുത്തിയെടുക്കുക ഇതൊക്കെയായിരിക്കേണ്ടേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ ?.
ജീവിതത്തിൽ വേണ്ട സ്കില്ലുകൾ പഠിപ്പിക്കാതെ, മൂല്യ ബോധത്തിൽ ഒന്നും ഒട്ടും പ്രാധാന്യം കൊടുക്കാതെ, പരസ്പരം ഒരുമിച്ചു ജീവിക്കാനുള്ള പരിശീലനം ഒന്നും പഠനത്തിന്റെ ഭാഗമാക്കാതെ  കുറച്ചു വിഷയങ്ങൾ ഒക്കെ പഠിപ്പിച്ചിട്ട് അതിൽ നമ്മൾക്ക് തോന്നുന്ന തരത്തിൽ പരീക്ഷ ഉണ്ടാക്കിയിട്ട് നമ്മൾ പറയുന്ന അത്രയും മാർക്ക് കിട്ടാത്തവരെ “തോറ്റവർ”എന്ന് വിധിക്കുന്നത് ശരിയാണോ?

Read more: തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു

സ്‌കൂൾ തലത്തിൽ ഒരാളും ഒരു ക്‌ളാസ്സിലും തോല്കരുത് എന്ന് തന്നെയാണ് എൻ്റെ അഭിപ്രായം. ഉന്നത വിദ്യാഭ്യാസത്തിന് പോയാലും ഇല്ലെങ്കിലും സ്‌കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കി എന്ന് വേണം അവർക്ക് സർട്ടിഫിക്കറ്റ് നല്കാൻ.
അതേ സമയം തന്നെ ഇപ്പോഴത്തെ “ഫുൾ എ പ്ലസ്” ഗ്രേഡിംഗ് ശരിയല്ല എന്നും എനിക്ക് ഒരു അഭിപ്രായം ഉണ്ട്.
ജംഗ്‌ഷനിൽ വച്ചിരിക്കുന്ന പോസ്റ്ററിൽ കാണുന്നവരെ അഭിനന്ദിക്കാനോ അവർക്ക് അവാർഡ് കൊടുക്കാനോ ഒക്കെ സന്തോഷമേ ഉള്ളൂ.
പക്ഷെ അവർ കരിയർ കൗണ്സലിങ്ങിനായി വരുമ്പോൾ പഴയ സിലബസ്സിൽ ഉള്ള എൻ്റെ  എൻ്റെ അടി തെറ്റുന്നു.
ഒരാൾ സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റ്  ചുരുങ്ങിയത് മൂന്നു കാര്യങ്ങൾ എങ്കിലും ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്.

1. വിവിധ വിഷയങ്ങളിൽ ആ കുട്ടിക്കുള്ള അറിവിനെ പറ്റി കുട്ടികൾക്ക് തന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരു ഗ്രേഡ് വേണം.

2. ഓരോ വിഷയങ്ങളിലും ആ വർഷം പരീക്ഷയെഴുതിയ  മറ്റു വിദ്യാർത്ഥികളെ അപേക്ഷിച്ച്  എങ്ങനെയുണ്ട്, എന്ന് മാതാപിതാക്കൾക്കും മറ്റുള്ളവർക്കും മനസ്സിലാക്കാനുള്ള ഒരു സൂചിക വേണം 

3. ആ വിദ്യാർത്ഥിയുടെ അഭിരുചികളെ പറ്റിയും സ്‌കൂളിൽ നടത്തിയ പഠനേതര പ്രവർത്തങ്ങളെ പറ്റിയും നേതൃത്വ ഗുണത്തെപ്പറ്റിയും ഒരു  സംഗ്രഹം വേണം.
ഇപ്പോഴത്തെ സംവിധാനത്തിൽ ഇതൊന്നുമില്ല 

കാണുന്നവർക്കൊക്കെ ഫുൾ എ അല്ലെങ്കിൽ എ പ്ലസ് ആണ്. തൊണ്ണൂറു ശതമാനത്തിൽ കുറവ് മാർക്കുള്ളവരെ കാണാൻ തന്നെ ഇല്ല.
ഗ്രേഡുകളുടെയും മാർക്കുകളുടെയും ഇൻഫ്‌ളേഷൻ പഴയ സ്‌കൂളുകാരെ വട്ടം ചുറ്റിക്കുന്നു. 
പണ്ടൊക്കെ കയ്യിൽ പണം ഉള്ളവരെ ലക്ഷപ്രഭു എന്നൊക്കെയാണ് വിളിക്കാറുള്ളത്. ഇപ്പോൾ കേരളത്തിൽ ലക്ഷപ്രഭുക്കൾ അല്ലാത്തവർ ഇല്ല എന്ന് തന്നെ പറയാം. 
ഇതുപോലെ തന്നെ ഗ്രേഡും.
ഗ്രേഡ് വച്ചിട്ടുള്ള കൗൺസലിംഗ് സെഷൻ കണ്ണ് കെട്ടിയുള്ള ബാറ്റിങ് പോലെയാണ്. 
നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ എങ്ങനെയാണ് പരീക്ഷയിൽ ചോദ്യം സെറ്റ് ചെയ്യുന്നത്, വിഷയത്തിൽ ഉള്ള അറിവും അഭിരുചിയും എങ്ങനെയാണ് പരിശോധിക്കുന്നത് എന്നൊക്കെ എൻ്റെ സുഹൃത്ത് സുരേഷ് പിള്ളയും ദിലീപ് മമ്പിള്ളിയും ഒക്കെ മുൻപ് പറഞ്ഞിട്ടുണ്ട്.
ഇതൊന്നും കുട്ടികളെ തോൽപ്പിക്കാനുള്ളതല്ല. അവർക്ക് യോജിച്ച വഴികൾ കണ്ടെത്താൻ അവരെ സഹായിക്കാനാണ്. ഏറ്റവും ഉചിതമായ വഴികൾ കുട്ടികൾ കണ്ടെത്തുമ്പോൾ അത് സമൂഹത്തിനും ഗുണകരമാകുന്നു.

കുട്ടികൾ ജയിക്കട്ടെ 
അവരുടെ തിരഞ്ഞെടുത്ത  വഴികളിൽ ഫുൾ എ പ്ലസ് നേടട്ടെ 
പക്ഷെ വഴി മുഴുവൻ എ പ്ലസ് ഫ്ലെക്സുകൾ വരുമ്പോൾ തോൽക്കുന്നത് വിദ്യഭ്യാസമാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; കെട്ടിടാവശിഷ്ടത്തിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു | Kottayam

ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ

ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികന്‍ മരിച്ചു

കോട്ടയം മെഡിക്കൽ കോളജ് അപകടം; തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് സ്ത്രീയെ പുറത്തെടുത്തു; പ്രതിഷേധവുമായി ജനങ്ങൾ | Kottayam Medical College

സുരേഷ് ഗോപിയുടെ നിശബ്ദത: ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം; ജാനകി സിനിമയ്ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പ്രതികരിച്ച് കെ.സി. വേണുഗോപാല്‍ MP

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.