കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാം പരാതിക്കാരോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരാതിക്കാരും സാക്ഷി അജിത്തും ദൃശ്യങ്ങളിലുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ സുധാകരന്റെ പേര് പറയരുതെന്ന ആവശ്യവുമായി ഇടനിലക്കാരൻ വന്ന് കണ്ടെന്ന് പരാതിക്കാരിൽ ഒരാളായ ഷമീർ ആരോപിച്ചു.
Read more: തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു
പരാതിക്കാരായ അനൂപിനോടും ഷമീറിനോടും എബിൻ എബ്രഹാം സംസാരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. 2021 ഒക്ടോബറിൽ നടന്ന കൂടിക്കാഴ്ചയുടേതാണ് ദൃശ്യങ്ങൾ. കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. മോൻസന്റെ വീട്ടിൽവച്ച് സുധാകരനെ കണ്ടിട്ടുണ്ടെങ്കിലും, തട്ടിപ്പിൽ പങ്കില്ലെന്ന് പറയണമെന്നായിരുന്നു ആവശ്യമെന്നാണ് ആരോപണം. അതിന്റെ പ്രതിഫലമായി ചില കരാർ ജോലികൾ വാഗ്ദാനം ചെയ്തെന്നും ഷമീർ ആരോപിച്ചു. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് എസ്പിക്ക് ഈ ദൃശ്യങ്ങൾ കൈമാറിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. പുതിയ അന്വേഷണ സംഘത്തിനും ദൃശ്യങ്ങൾ കൈമാറുമെന്ന് ഷമീർ അറിയിച്ചു.
കെ സുധാകരന്റെ അറസ്റ്റിന് 21 വരെ കോടതി വിലക്കുണ്ടെങ്കിലും കേസിലെ മറ്റ് നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മുന്നോട്ടു പോകുകയാണ്. തിങ്കളാഴ്ച ഹാജരാകാന്‍ പരാതിക്കാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഇതിന് ശേഷമാകും ഒന്നാം പ്രതി മോന്‍സണെ ചോദ്യം ചെയ്യുക. ജയിലിലെത്തി മോന്‍സണെ ചോദ്യം ചെയ്യാന്‍ എറണാകുളം പോക്സോ കോടതി അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് പോകേ്സോ കേസിലെ വിധിക്ക് ശേഷവും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവേ കെ സുധാകരനടക്കം കേസില്‍ ആര്‍ക്കും പങ്കില്ലെന്ന് മോന്‍സണ്‍ ആവര്‍ത്തിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















