അഹമ്മദാബാദ് : ബിപോർജോയ് ചുഴലിക്കാറ്റിൽ ആര്‍ക്കും ജീവൻ നഷ്ടമായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ചുഴലിക്കാറ്റിൽ 47 പേർക്ക് പരിക്കേറ്റു. 234 മൃഗങ്ങൾ ചത്തു. ഗുജറാത്തിൽ തകരാറിലായ ആശയവിനിമയ സംവിധാനങ്ങൾ മുഴുവൻ പുനസ്ഥാപിച്ചുവെന്നും വൈദ്യുതി ബന്ധം തടസപ്പെട്ടയിടങ്ങളിലെല്ലാം ഉടൻ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗുജറാത്ത് സർക്കാറിന്റെയും കേന്ദ്ര ഏജൻസികളുടെയും ഐക്യത്തോടെയുള്ള പ്രവർത്തനത്തിലൂടെയാണ് നാശനഷ്ടങ്ങൾ ഇത്രയും കുറയ്ക്കാൻ സാധിച്ചതെന്നും അമിത് ഷാ പറഞ്ഞു.
Read more: തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു
3400 ഗ്രാമങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതില്‍ 1600 ഗ്രാമങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. എല്ലാ ഗ്രാമങ്ങളിലും 20-നകം വൈദ്യുതി പുനഃസ്ഥാപിക്കും. 1.8 ലക്ഷം മനുഷ്യരേയും 73,000 മൃഗങ്ങളെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.
ഒരു ലക്ഷത്തിലധികം മത്സ്യബന്ധന തൊഴിലാളികളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 19 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങളെയും 2 റിസര്‍വ് ബറ്റാലിയനുകളെയും ഗുജറാത്തില്‍ വിന്യസിച്ചിരുന്നു. കര – നാവിക – വ്യോമ സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, ബി.എസ്.എഫ് എന്നിവയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നും അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങളില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്കൊപ്പം വ്യോമനിരീക്ഷണം നടത്തിയശേഷമാണ് അമിത് ഷാ മാധ്യമങ്ങളെക്കണ്ടത്.
രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ അഭിനന്ദിച്ചു. ക്യാംപിലും ആശുപത്രിയിലും കഴിയുന്നവരെയും ഷാ സന്ദർശിച്ചു. വൈകുന്നേരത്തോടെ ന്യൂനമർദമായി മാറി ശക്തി കുറഞ്ഞ ബിപോർജോയ് നിലവിൽ രാജസ്ഥാനിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണുള്ളത്. ശക്തമായ കാറ്റും മഴയും പ്രദേശത്ത് ലഭിക്കുന്നുണ്ട്. എൻഡിആർഎഫ് സംഘം സ്ഥലത്ത് തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















