തിരുവനന്തപുരം: ജയിലില്‍ കിടക്കുന്ന ടി.പി വധക്കേസ് നാലാം പ്രതി ടി.കെ. രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണ തണലിലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കേരള പൊലീസ് എടുക്കേണ്ട നടപടിയാണ് കര്‍ണാടക പൊലീസ് എടുത്തതെന്ന് സുധാകരൻ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
ബോംബുകളും തോക്കുകളും സമാഹരിച്ച് കേരളത്തെ ആയുധപ്പുരയാക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടിപി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
Read more: തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു
പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ പന്ത്രണ്ട് സിപിഐഎമ്മുകാര്‍ ശിക്ഷിക്കപ്പെട്ടെങ്കിസും ടി പിയെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയവരിപ്പോഴും ഇരുട്ടിന്റെ മറവിലാണ്. സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫിന്റെ ആവശ്യവും പിണറായി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. കേരളത്തിലേക്ക് തോക്ക് കടത്തിയിട്ടും പിണറായി വിജയന്‍ അവരുടെ സംരക്ഷനായിട്ടിരിക്കുന്നത് പ്രതികളുമായുള്ള അഭേദ്യമായ ബന്ധം കൊണ്ടാണ് എന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.
കസ്റ്റഡിയിരിക്കെയാണ്, ബെംഗളൂരുവില്‍ നിന്ന് തോക്ക് പിടിച്ചെടുത്ത കേസില്‍ കണ്ണൂര്‍ ജയിലിലെത്തി അന്വേഷണസംഘം രജീഷിനെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് ടികെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായാണ് രജീഷിനെ കസ്റ്റഡിയില്‍ എടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















