മുംബൈ: ശിവസേന നേതാവ് അയോധ്യ പൗളിന്റെ ദേഹത്ത് മഷി ഒഴിച്ച് ആക്രമണം. താനെക്ക് സമീപം കല്‍വയില്‍ വെച്ചായിരുന്നു സംഭവം. ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയുടെ മഹാരാഷ്ട്ര സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററാണ് അയോധ്യ പൗള്‍.
കല്‍വയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴായിരുന്നു മഷി ഒഴിച്ചുള്ള ആക്രമണമുണ്ടായത്. ഒരു സംഘം ആളുകള്‍ അയോധ്യയുടെ ദേഹത്തേക്ക് മഷി ഒഴിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ശിവസേന മുഖപത്രമായ സാമ്നയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
Read more: തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു
സംസ്ഥാന വ്യാപകമായുള്ള അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (APMC) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അയോധ്യ പൗളും ബാലാസാഹെബ് ശിവസേന വിഭാഗം എം.എല്‍.എ സന്തോഷ് ബങ്കാറുമായുള്ള വാദപ്രതിവാദത്തിന്റെ ഫലമായാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















