പത്തനംതിട്ട : ഹെൽമറ്റ് ഇല്ലാതെ കാർ ഓടിച്ചതിനു കുമ്പഴ സ്വദേശിക്കു പിഴ. കെഎൽ 3എഎ 9254 നമ്പർ കാറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിനു വാഹന ഉടമ സാമുവലിനാണു പിഴ അടയ്ക്കാൻ നോട്ടിസ് ലഭിച്ചത്. വായ്പ ആവശ്യവുമായി ബാങ്കിൽ എത്തിയപ്പോഴാണ് 500 രൂപ പെറ്റി അടയ്ക്കാൻ ഉണ്ടെന്നു കണ്ടത്. തനിക്ക് അങ്ങനെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും പെറ്റി അടയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പിഴയുള്ളതായി രേഖകൾ കാണിക്കുന്നുണ്ടെന്നു ബാങ്ക് അധികൃതർ അറിയിച്ചു.
Read More:പ്രമേഹരോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?
തുടർന്ന് ആർടി ഓഫിസിൽ എത്തി പരിശോധിച്ചപ്പോൾ പത്തനംതിട്ട ട്രാഫിക് പൊലീസാണ് പെറ്റി അടിച്ചതെന്ന് കണ്ടെത്തി. ഹെൽമറ്റ് ഇല്ലാതെ വണ്ടി ഓടിച്ചു എന്നാണ് കാരണം. വണ്ടിയുടെ ആർസി ബുക്കിന്റെ കോപ്പി കാണിച്ച് ഇത് കാർ ആണെന്നും ഹെൽമറ്റ് ഇല്ലാതെ ഓടിക്കാവുന്ന വാഹനമാണെന്നു വിശദീകരിച്ചെങ്കിലും പൊലീസിനെ സമീപിക്കാൻ പറഞ്ഞു മോട്ടർ വാഹന വകുപ്പ് കൈയൊഴിഞ്ഞു.
സാമുവൽ പൊലീസിൽ എത്തി എല്ലാ രേഖകളും കാണിച്ച് ഒഴിവാക്കി കിട്ടാൻ നോക്കി. കോടതിയിലേക്ക് കൊടുത്തതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. രേഖകൾ കോടതിയിൽ ഹാജരാക്കി ഒഴിവാക്കി കിട്ടാൻ കേസ് ഫയൽ ചെയ്യാനായിരുന്നു നിർദേശം. കേസിനു പോയാൽ അതിൽ കൂടുതൽ പണം ചെലവാകും. സമയവും നഷ്ടമാകുന്നതോടെ വായ്പ കിട്ടാനും താമസിക്കും. അവസാനം സാമുവൽ കോടതിയിൽ 500 രൂപ പെറ്റി അടച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം