പാലക്കാട്. ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ 150-ാമത് സ്റ്റോര്‍ പാലക്കാട് പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തുടനീളം സാന്നിധ്യമുള്ള റോയല്‍ഓക്കിന്റെ വളര്‍ച്ചയിലെ സുപ്രധാന നാഴികകല്ലാണ് കേരളത്തിലെ പുതിയ സ്റ്റോര്‍. റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ ചെയര്‍മാന്‍ വിജയ് സുബ്രഹ്മണ്യം, മാനേജിംഗ് ഡയറക്ടര്‍ മദന്‍ സുബ്രഹ്മണ്യം, പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍, പാലക്കാട് എം.പി പി. ശ്രീകണ്ഠന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ. പ്രിയ അജയന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഇ. കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യത്തില്‍ സിനിമാ താരം ഹണി റോസ് പുതിയ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.
15,000 ചതുരശ്ര അടിയില്‍ വിശാലമായ സൗകര്യങ്ങളോടെയാണ് പാലക്കാട് പുതിയ സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്. സ്വീകരണ മുറികള്‍, കിടപ്പു മുറികള്‍, ഡൈനിംഗ് റൂം എന്നിങ്ങനെ വീടുകളുടെ അകത്തളങ്ങള്‍ക്ക് ആവശ്യമായ എല്ലാത്തരം ഫര്‍ണിച്ചറുകളുടേയും വിപുലമായ ശേഖരം ഇവിടെ ലഭ്യമാണ്. സോഫകള്‍, കിടക്കകള്‍, ഡൈനിംഗ് ടേബിളുകള്‍, കസേരകള്‍, മെത്തകള്‍, ഇന്റീരിയര്‍ ഡെക്കറേഷനുകള്‍ എന്നിവയും ഓഫീസ്, ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകളുടെ ഒരു നീണ്ട തന്നെ ഉപഭോക്താക്കള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
‘കേരളത്തിലെ പാലക്കാട്ട് ഞങ്ങളുടെ 150-ാമത് സ്റ്റോര്‍ പാന്‍ ഇന്ത്യ ലോഞ്ച് ചെയ്തുകൊണ്ട് ഒരു സുപ്രധാന നാഴികക്കല്ല് കൈവരിക്കുന്നതിനാല്‍ റോയല്‍ഓക്ക് ഫര്‍ണിച്ചറിന് ഇന്ന് ഒരു സുപ്രധാന ദിനമാണ്. ഈ ശ്രദ്ധേയമായ നേട്ടം ഞങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നു. ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് എന്ന നിലയില്‍, 150-ാമത്തെ സ്റ്റോര്‍ തുറക്കാനായത് ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവാണ്. ഈ യാത്രയിലുടനീളം ഞങ്ങളെ പിന്തുണച്ച വിശ്വസ്തരായ ഉപഭോക്താക്കള്‍ക്കും അര്‍പ്പണബോധമുള്ള ജീവനക്കാര്‍ക്കും മറ്റു പങ്കാളികള്‍ക്കും നന്ദി അറിയിക്കുന്നു. ഞങ്ങളുടെ സാന്നിധ്യം ഇനിയും വിപുലീകരിക്കുന്നതിലൂടെ കൂടുതല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നതിനാല്‍ ഭാവിയെക്കുറിച്ച് ഞങ്ങള്‍ ആവേശഭരിതരാണ്. നമുക്ക് ഒരുമിച്ച് മികച്ച അനുഭവങ്ങള്‍ സൃഷ്ടിക്കാം,’ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ ചെയര്‍മാന്‍ വിജയ് സുബ്രഹ്മണ്യം പറഞ്ഞു.
അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഫര്‍ണിച്ചറുകള്‍ എല്ലാവരിലുമെത്തിക്കുക എന്നതാണ് റോയല്‍ഓക്കിന്റെ ലക്ഷ്യം. വളര്‍ച്ചയുടെം പുതിയ ഘട്ടത്തില്‍ വലിയ നഗരങ്ങള്‍ക്കു പുറമെ ചെറു പട്ടണങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് കമ്പനി. കര്‍ണാടക, കേരളം, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, റാഞ്ചി, ന്യൂദല്‍ഹി, ലഖ്‌നോ, അഹമദാബാദ് തുടങ്ങി ഇന്ത്യയിലുടനീളം 116 ഇടങ്ങളില്‍ റോയല്‍ഓക്കിന് സാന്നിധ്യമുണ്ട്. ഇവിടങ്ങളിലായി 150 സ്റ്റോറുകളാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം