കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്കന്റെ കീഴ്ചുണ്ട് കടിച്ച് പറിച്ചു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിന് പുറകുവശത്തെ കോഴിക്കൂടിന് സമീപത്ത് നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് മധുവിനെ തെരുവുനായ ആക്രമിച്ചത്. കീഴ്ചുണ്ടിനാണ് ആദ്യം കടിയേറ്റത്. പിന്നീട് ശരീരമാകെ കടിച്ചുപറിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചതോടെയാണ് ജീവന് രക്ഷിക്കാനായത്.
read also: കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ഹര്‍ജി തള്ളി കോടതി
കാസര്‍കോട് ജില്ലയില്‍ തെരുവുനായ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുന്‍പ് രണ്ട് കുട്ടികളെ തെരുവുനായ ആക്രമിച്ചിരുന്നു. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം