ഗോവിന്ദാപുരം മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പക്കൽനിന്ന് 8,390 രൂപ കണ്ടെടുത്തു. കൈക്കൂലി വാങ്ങി പരിശോധനയില്ലാതെ കടത്തിവിടുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് രണ്ടുദിവസമായി ചെക്ക്‌പോസ്‌റ്റും പരിസരവും നിരീക്ഷണത്തിലായിരുന്നു. വ്യാഴം പുലർച്ചെ 2.30നാണ് മിന്നൽ പരിശോധന നടത്തിയത്.
പേനയും പെൻസിലും വയ്ക്കുന്ന ബോക്സിലും ചുവർ ഷെൽഫിലെ അഗർബത്തി കൂട്ടിലും പേപ്പറിൽ പൊതിഞ്ഞ് കംപ്യൂട്ടർ ടേബിളിന്റെ അടിയിലും ചവറ്റുകുട്ടയിലും ചെക്ക് പോസ്റ്റിനടുത്ത ഗണപതി ക്ഷേത്രം ശ്രീകോവിലിന്റെ ഓവിൽ റബർ ബാന്റിട്ട് ചുരുട്ടിയ നിലയിലുമായി സൂക്ഷിച്ച 8,390 രൂപ കണ്ടെടുത്തു. ഇതേസമയം തമിഴ്നാട്ടിൽനിന്ന് കരിങ്കല്ല് കയറ്റി ചെക്ക് പോസ്റ്റിനു മുന്നിലൂടെയെത്തിയ ലോറി വിജിലൻസ് തടഞ്ഞുനിർത്തി ആർടിഒ എൻഫോഴ്സ്മെന്റിനെ അറിയിച്ചു. അമിതഭാരം കയറ്റിയതിന് 31,000 രൂപ പിഴ ഈടാക്കി.
read also: പാകിസ്താനിലെ ആദ്യ യു.കെ വനിതാ ഹൈക്കമ്മീഷണറായി ജെയ്ന്‍ മാരിയറ്റ്
ചെക്ക് പോസ്‌റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ എസ് സുനിൽകുമാർ, ഓഫീസ് അറ്റൻഡന്റ് സി ഗോപൻ എന്നിവർക്കെതിരെ ഡയറക്ടർക്ക് റിപ്പോർട്ട് നൽകും.വിജിലൻസ് പൊലീസ് ഇൻസ്പെക്ടർ ഫിലിപ്പ് സാം, പൊതുമരാമത്ത് റോഡ് വിഭാഗം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എൻജിനിയർ കെ എ ബാബു, വിജിലൻസ് എസ്‌ഐമാരായ ബി സുരേന്ദ്രൻ, കെ മനോജ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി ആർ രമേശ്, പി പ്രമോദ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം