Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ത്രില്ലിങ് അനുഭവമായി ‘പോർ തൊഴിൽ’ എത്തി

Nithya Nandhu by Nithya Nandhu
Jun 16, 2023, 11:32 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വില്ലന്റെ മുഖം വെളിപ്പെടുത്തിക്കൊണ്ട് ഒരു ത്രില്ലർ സിനിമ ഉദ്വേഗഭരിതമായി പറയാൻ സാധിക്കുമോ? നവാഗതനായ വിഘ്നേശ് രാജ സംവിധാനം ചെയ്ത ‘പോർ തൊഴിൽ’ കണ്ടാൽ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കും. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളുടെ വാർപ്പുമാതൃകയിൽ ഒരുക്കിയിട്ടും പ്രേക്ഷകർക്ക് ത്രില്ലടിപ്പിക്കുന്ന അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. അതിനു കാരണം, കഥ പറയുന്ന രീതിയും അഭിനേതാക്കളുടെ അസാധ്യ പ്രകടനവുമാണ്. അടുത്ത കാലത്ത് ഇറങ്ങിയ ത്രില്ലർ സിനിമകളിൽ ഏറ്റവും മികച്ചതെന്ന് നിസംശയം പറയാൻ കഴിയുന്ന ഒന്നാണ് ‘പോർ തൊഴിൽ’. 

സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളിലേതു പോലെ ഒരു കൊലപാതക പരമ്പരയും അതിനു പിന്നിലെ കൊലയാളിയെ കണ്ടെത്തലുമാണ് സിനിമയുടെ പ്രമേയം. അതു പറയാൻ സംവിധായകൻ ഉപകരണമാക്കുന്നത് രണ്ടു പ്രധാന കഥാപാത്രങ്ങളെയാണ്. ശരത്കുമാർ അവതരിപ്പിച്ച ക്രൈം ബ്രാഞ്ച് എസ്.പി. ലോകനാഥനും സർവീസിൽ പുതുതായി പ്രവേശിച്ച പ്രകാശ് എന്ന പൊലീസ് ഓഫിസറും. അശോക് സെൽവനാണ് അൽപസ്വൽപം പേടികളുള്ള പൊലീസ് ഓഫിസർ പ്രകാശ് ആയെത്തുന്നത്. സർവീസിൽ സീനിയറും ഡിപ്പാർട്ട്മെന്റിൽ മിടുക്കനുമായ ലോകനാഥനെ കേസിൽ അസിസ്റ്റ് ചെയ്യുക എന്ന ദൗത്യമാണ് പ്രകാശിന് ഏറ്റെടുക്കേണ്ടി വരുന്നത്. ഇവരെ ഡോക്യുമെന്റേഷന് സഹായിക്കുകയാണ് നിഖില വിമലിന്റെ വീണ എന്ന കഥാപാത്രം. ട്രിച്ചിയിൽ നടക്കുന്ന കൊലപാതക പരമ്പര അന്വേഷിക്കുന്നതിനായി സ്പെഷൽ ഡെപ്യൂട്ടേഷനിൽ ഈ മൂവർ സംഘം ചെന്നൈയിൽനിന്നു യാത്ര തിരിക്കുന്നു.

അശോക് സെൽവന്റെ പേടികളാണ് സിനിമയുടെ തുടക്കത്തിൽ പലപ്പോഴും കേസന്വേഷണത്തിന്റെ പിരിമുറുക്കത്തിന് അയവു വരുത്തുന്ന നർമ മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നത്. ഒട്ടും ഏച്ചുകെട്ടലുകൾ ഇല്ലാതെ രസകരമായി ആ രംഗങ്ങൾ വന്നിട്ടുണ്ട്. ശരത്കുമാറിന്റെയും അശോക് സെൽവന്റെയും കഥാപാത്രങ്ങളെ എസ്റ്റാബ്ലിഷ് ചെയ്യാൻ വേണ്ടി പ്രത്യേകം രംഗങ്ങൾ തിരുകിക്കയറ്റാതെയാണ് ചിത്രം പുരോഗമിക്കുന്നത്. കേസന്വേഷണത്തിന്റെ വളർച്ചയിൽ ഈ കഥാപാത്രങ്ങളുടെ ഭൂതകാലവും അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകളുടെ കാരണങ്ങളും വെളിപ്പെടുന്നുണ്ട്. 

വില്ലൻ എന്തുകൊണ്ട് ഈ കൊലപാതകങ്ങൾ ചെയ്യുന്നു എന്നതിന് എപ്പോഴും ഇത്തരം സിനിമകളിൽ ഒരു കഥയുണ്ടാകും. സംഘർഷഭരിതമായ ബാല്യകൗമാരങ്ങളായിരിക്കാം പലപ്പോഴും അതിക്രൂരരായ പരമ്പരക്കൊലയാളികളെ സൃഷ്ടിക്കുന്നത്. വേട്ടയാടുന്ന ഭൂതകാലം കൊണ്ട് നീതീകരിക്കാൻ കഴിയുന്നതാണോ ഒരു കുറ്റവാളിയുടെ പ്രവൃത്തിയെന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരം തേടുന്നുണ്ട് ‘പോർ തൊഴിൽ’. കുറ്റവാളികളോട് സഹതാപമാണോ അനുകമ്പയാണോ കാണിക്കേണ്ടതെന്ന സമസ്യക്ക് ഭംഗിയേറിയ ഉത്തരം കാണിച്ചുകൊണ്ടാണ് ‘പോർ തൊഴിൽ’ അവസാനിക്കുന്നത്. ഒരു ത്രില്ലർ കഥയ്ക്കൊപ്പം ശക്തമായ ഇമോഷനൽ ട്രാക്ക് കൂടി സമാന്തരമായി കൊണ്ടുപോകുന്ന തിരക്കഥ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. 

pozhi

സംവിധായകൻ വിഘ്നേശ് രാജയും ആൽഫ്രഡ് പ്രകാശും ചേർ‌ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ തന്നെയാണ് ഈ സിനിമയിലെ ഹീറോ. ആരായിരിക്കും വില്ലൻ എന്ന ചോദ്യം ചോദിച്ച് പ്രേക്ഷകരെ ഏറെ നട്ടം തിരിക്കാതെയുള്ള സമീപനമാണ് സിനിമയുടെ ശരിക്കുള്ള ത്രിൽ സമ്മാനിക്കുന്നത്. വില്ലനെ ‘കണ്ടു പിടിക്കാൻ’ തയാറായി ഇരിക്കുന്ന പ്രേക്ഷകർക്കു മുമ്പിൽ ഇതാണ് വില്ലൻ എന്നു വെളിപ്പെടുമ്പോൾ, അടുത്തത് ഇനിയെന്തെന്ന ചോദ്യം തീർച്ചയായും ആകാംക്ഷ നിറയ്ക്കും. അവിടെയാണ് ‘പോർ തൊഴിൽ’ പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. അനുഭവപരിജ്ഞാനമുള്ള സീനിയർ ഓഫിസറും പുസ്തക പരിജ്ഞാനമുള്ള ജൂനിയർ ഓഫിസറും ചേർന്നു നടത്തുന്ന ആ കുറ്റാന്വേഷണത്തിൽ പ്രേക്ഷകരും ഒപ്പം ചേരും. ചടുലമായി നീങ്ങുന്ന ഈ അന്വേഷണത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതമാണ് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. ചില നിശബ്ദതകൾ പോലും പ്രേക്ഷകരെ ഞെട്ടിക്കും. എന്നാൽ തിയറ്ററിൽ നിന്ന് കൂടെ കൂടുന്ന സിഗ്നേച്ചർ ബിജിഎം ഈ സിനിമ സമ്മാനിക്കുന്നില്ല. 

Read More:‘ആദിപുരുഷ്’ കാണാൻ കുരങ്ങ് എത്തി

ReadAlso:

മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം “ഹരിവരാസനം” പൂജാ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി ആഗസ്റ്റ് ഏഴിന് റിലീസ്

ഗ്രീക്ക് ഇതിഹാസത്തിന്റെ കഥ ‘ദി ഒഡീസി’: ജൂലൈ 17 ന് തിയേറ്ററുകളില്‍ എത്തുന്നു

ജയിലർ 2: രജനികാന്തും രമ്യാ കൃഷ്ണനും ആതിർപ്പള്ളിയിലെത്തുന്നു

ശരത്കുമാർ, അശോക് സെൽവൻ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് സിനിമയുടെ നട്ടെല്ല്. ഇരു കഥാപാത്രങ്ങൾക്കും സിനിമയിൽ തുല്യപ്രാധാന്യമുണ്ട്. സീനിയർ ഓഫിസറുടെ നിഴലിൽ ഒതുങ്ങിപ്പോകാത്ത, എന്നാൽ കൃത്യമായ ഇടപെടൽ നടത്തുന്ന രണ്ട് ഓഫിസർമാരായി തന്നെ പ്രേക്ഷകർക്ക് അനുഭവപ്പെടും. ആർക്കും ഇഷ്ടം തോന്നുന്ന വിധമാണ് ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി. ശരത്കുമാറിന്റെ അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ക്രൈം ബ്രാഞ്ച് എസ്.പി ലോകനാഥൻ. അദ്ദേഹത്തിന്റെ അനുഭവപരിചയവും സ്ക്രീൻ കരിസ്മയും മനോഹരമായി സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഡയലോഗ് ഡെലിവറിയിലും പ്രകടനത്തിലുമുള്ള വഴക്കവും തെളിമയും പ്രേക്ഷകരെ പിടിച്ചിരുത്തും. 

ഇരുട്ടിനോടു ഭയമുള്ള, ആത്മവിശ്വാസക്കുറവുള്ള പൊലീസ് ഓഫിസർ പ്രകാശ്, അശോക് സെൽവന്റെ കയ്യിൽ ഭദ്രമായിരുന്നു. ചെറുതാണെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് നിഖില വിമലിന്റെ വീണ. ഏറെ അഭിനയപ്രാധാന്യമുള്ള വേഷമല്ലെങ്കിലും, നിഖിലയുടെ സാന്നിധ്യം നല്ല ചില മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. നിഖിലയ്ക്കു പുറമെ സന്തോഷ് കീഴാറ്റൂരും സുനിൽ സുഖദയും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 

pozhi

ശ്രീജിത്ത് സാരംഗ് ആണ് ചിത്രത്തിന്റെ എഡിറ്റർ. ത്രില്ലർ സിനിമയുടെ വേഗവും ചടുലതയും കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു എഡിറ്റിങ്. അതുപോലെ മികവേറിയതായിരുന്നു സിനിമയുടെ പ്രൊഡക്‌ഷൻ ഡിസൈനും. കലൈസെൽവൻ ശിവജിയാണ് ക്യാമറ. രാത്രിക്കാഴ്ചകൾ ഭംഗിയായി തന്നെ അദ്ദേഹം പകർത്തിയിട്ടുണ്ട്. സംഘട്ടനരംഗങ്ങളും മികച്ചതായിരുന്നു. ഫീനിക്സ് പ്രഭുവിനായിരുന്നു സംഘട്ടനത്തിന്റെ ചുമതല. ചുരുക്കത്തിൽ, കോവിഡിനു ശേഷമിറങ്ങിയ ത്രില്ലർ സിനിമകളിൽ ഏറ്റവും മികച്ചതാണ് ‘പോർ തൊഴിൽ’. ആ ത്രില്ലിങ് അനുഭവം പൂർണമായ അർഥത്തിൽ ആസ്വദിക്കണമെങ്കിൽ തിയറ്റർ കാഴ്ച നഷ്ടമാക്കരുത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

നിയന്ത്രണമില്ലാത്ത സഹകരണ സംഘങ്ങള്‍ പിടിച്ചെടുക്കണം: CPM സംസ്ഥാന സെക്രട്ടറിയുടെ ഒപ്പിട്ട കത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies