ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇതിനോടകം തന്നെ നിരവധി ഫീച്ചറുകളാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പുറത്തിറക്കിയത്. ഇപ്പോള്‍ തിരക്കിനിടയില്‍ വന്ന മിസ്ഡ് കോള്‍ വിട്ടുപോകാതെ, ഉപയോക്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കോള്‍ ബാക്ക് ഫീച്ചര്‍ എന്ന പേരിലാണ് ഫീച്ചര്‍. നിലവില്‍ വിന്‍ഡോസില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് അവതരിപ്പിച്ചത്. വരും ദിവസങ്ങളില്‍ ഇത് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോള്‍ എടുക്കാതെ വരുമ്പോള്‍ ഉടന്‍ തന്നെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്ന വിധമാണ് സംവിധാനം. പല കാരണങ്ങളാല്‍ കോള്‍ എടുക്കാതെ വരാറുണ്ട്. ചിലപ്പോള്‍ ചില കോളുകള്‍ പ്രധാനപ്പെട്ടതുമാകാം. ഇത് ശ്രദ്ധയില്‍പ്പെടാതെ ഉടന്‍ തന്നെ തിരിച്ചുവിളിക്കാന്‍ കഴിയാതെ വരുന്നത് ചിലര്‍ക്കെങ്കിലും പ്രശ്‌നങ്ങളും സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചര്‍.
Read More:തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് ആരംഭിച്ച് സെയ്ദോര്‍ ഓപ്പണ്‍ട്രെന്‍ഡ്സ്
മിസ്ഡ് കോളിന് പിന്നാലെ കോള്‍ ബാക്ക് ബട്ടണ്‍ തെളിഞ്ഞ് വരുന്ന നിലയിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. മിസ്ഡ് കോള്‍ ശ്രദ്ധയില്‍പ്പെടുത്തി വരുന്ന സന്ദേശത്തിലാണ് കോള്‍ ബാക്ക് ബട്ടണ്‍ സജ്ജീകരിച്ചിരിക്കുന്നത്. ചാറ്റില്‍ നിന്ന് കൊണ്ട് തന്നെ ഇത് ടാപ്പ് ചെയ്ത് ഉടന്‍ തന്നെ മിസ്ഡ് കോള്‍ ചെയ്തയാളെ വിളിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം