ടാലിപ്രൈം 3.0 പുറത്തിറക്കി

കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ബിസിനസ് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍ ദാതാക്കളായ ടാലി സൊല്യൂഷന്‍സ് ടാലിപ്രൈം 3.0 പുറത്തിറക്കി. റിപ്പോര്‍ട്ടിങ് ശേഷി, കുടിശിഖകള്‍ പിരിക്കാനുള്ള കൂടുതല്‍ മെച്ചപ്പെട്ട പിന്തുണ തുടങ്ങിയ നിരവധി മേന്മകളുമായാണ് ഈ സമ്പൂര്‍ണ ജിഎസ്ടി സൊല്യൂഷന്‍സ് എത്തുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍  തങ്ങളുടെ വരുമാനം രണ്ടിരട്ടിയാക്കി  വര്‍ധിപ്പിക്കാനും ഉപഭോക്തൃ അടിത്തറ 2.3 ദശലക്ഷത്തില്‍ നിന്ന് 3.5 ദശലക്ഷത്തിലേക്ക് എത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്.

 ആറു വര്‍ഷം മുന്‍പ് ജിഎസ്ടി അവതരിപ്പിച്ച ശേഷം കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കാനും സംവിധാനം കൂടുതല്‍ ശക്തമാക്കാനും വേണ്ടി സര്‍ക്കാര്‍ നിരവധി മാറ്റങ്ങള്‍ വരുത്തുന്നത്. ലളിതമായി ഉപയോഗിക്കാവുന്ന വിധത്തിലുള്ള സേര്‍ച്ച്, സേവ് സംവിധാനങ്ങളോടെ പരിധിയില്ലാത്ത കസ്റ്റം റിപോര്‍ട്ടുകള്‍ സൃഷ്ടിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്ന് ടാലി സൊല്യൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ തേജസ് ഗോയങ്ക പറഞ്ഞു.

 വിവിധ ജിഎസ്ടിഐഎന്‍ സൗകര്യമുള്ളതിനാല്‍ ടാലിപ്രൈം 3.0 ഉപഭോക്താക്കള്‍ക്ക് ഒരൊറ്റ ടാലി കമ്പനിയില്‍ വിവിധ ജിഎസ്ടിഐഎന്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മികച്ച അവസരമാണു ലഭിക്കുന്നത്.  ജിഎസ്ടിആര്‍1 റീകണ്‍സീലിയേഷന്‍, 2എ, 3ബി എന്നിവയും ഇതേപോലെ തടസങ്ങളില്ലാതെ വേഗത്തില്‍ സാധ്യമാകും. ഡിജിറ്റല്‍ പെയ്‌മെന്റ് റിക്വസ്‌ററ് സംവിധാനമുള്ളതിനാല്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകും. ഇന്‍വോയ്‌സുകളിലും മറ്റു റിപോര്‍ട്ടുകളിലും ക്യൂആര്‍ കോഡുകളോ ലിങ്കുകളോ ലഭ്യമാക്കാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് അവരുടെ പണമടക്കല്‍ താല്‍പര്യമുള്ള രീതിയില്‍ ആഭ്യന്തര, അന്താരാഷ്ട്ര ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇഎംഐകള്‍, പേ ലേറ്റര്‍, നെറ്റ് ബാങ്കിങ്, യുപിഐ, മൊബൈല്‍ വാലറ്റുകള്‍ തുടങ്ങിയവ ഏതെങ്കിലും വഴി നടത്താനുമാകും.

 നിലവില്‍ തന്നെ ശക്തമായ ടാലിപ്രൈമിന്റെ റിപോര്‍ട്ടിങ് സംവിധാനം  പുത്തന്‍ പുതിയ റിപോര്‍ട്ട് ഫില്‍റ്ററുകളുമായി ഒരൊറ്റ ക്ലിക്കില്‍ ഫില്‍റ്റര്‍ ചെയ്ത ഡാറ്റകള്‍ ലഭിക്കും വിധം കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് കൈകാര്യം ചെയ്യാന്‍ ഇത് ഏറെ സൗകര്യമാകും. ഉല്‍പന്നത്തിനുളളില്‍ നിന്നു തന്നെ ഇ-ബില്ലും ഇ-ഇന്‍വോയ്‌സും സൃഷ്ടിക്കാനുള്ള അനുബന്ധ സംവിധാനങ്ങള്‍ നല്‍കുന്ന ഗോ ടു, ചെയ്ഞ്ച് വ്യൂ, ബേസിസ് വാല്യൂ, എക്‌സെപ്ഷന്‍ റിപോര്‍ട്ടുകള്‍, സെവ് വ്യൂ തുടങ്ങിയ പുതിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ലാളിത്യവും  അതേ സമയം കൂടുതല്‍ ഫലപ്രദവുമാണ് ടാലിപ്രൈം 3.0.  സജീവ ടിഎസ്എസ് സബ്‌സ്‌ക്രിപ്ഷന്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് പുതിയ പതിപ്പ് സൗജന്യമാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Latest News