ആലപ്പുഴ: ആലപ്പുഴയിൽ കൈക്കൂലിക്കേസിൽ അറസ്റ്റിലായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ആര്‍.ടി.ഒ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എസ്.സതീഷിനെയാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. 25,000 രൂപ കൈക്കൂലി വാങ്ങിയതിന് ഇന്നലെയാണ് എസ് സതീഷിനെ വിജിലൻസ് പിടികൂടിയത്.
ദേശീയപാത 66-ന്‍റെ നിർമാണത്തിന് ഉപകരാറെടുത്ത വ്യക്തിയിൽ നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഔദ്യോഗികവാഹനത്തിൽ കാക്കി യൂണിഫോം ധരിച്ചുകൊണ്ട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
Read more: മോൻസൻ മാവുങ്കൽ കേസ്; കെ.സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും
കരാറുകാരൻ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ നിന്ന് പണം വിജിലൻസ് കണ്ടെത്തുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















