ബോവിക്കാനം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിലായി. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റും പഞ്ചായത്തംഗവുമായ പൊവ്വലിലെ എസ്.എം.മുഹമ്മദ് കുഞ്ഞി(55)യെ ആണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആദൂര്‍ പോലീസ് പോക്സോ പ്രകാരം ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു.
Read more: മോൻസൻ മാവുങ്കൽ കേസ്; കെ.സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും
പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി. കേസില്‍ ജാമ്യം തേടി എസ്.എം.മുഹമ്മദ് കുഞ്ഞി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി പൊലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഏപ്രില്‍ 11-ന് രാത്രി പത്തരയോടെയാണ് പീഡനം നടന്നതെന്നാണ് പരാതിയിലുള്ളത്. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയാണ് 14-കാരനെ പീഡിപ്പിച്ചത്. മുളിയാര്‍ പഞ്ചായത്ത് പൊവ്വല്‍ വാര്‍ഡില്‍നിന്നുള്ള അംഗമാണ്. മുഹമ്മദ് കുഞ്ഞിയുടെ സുഹൃത്ത് പൊവ്വല്‍ കോട്ടയ്ക്കു സമീപത്തെ തൈസീറിന് (29) എതിരേയും കേസെടുത്തിരുന്നു. പരാതിക്കാരനായ കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ആദൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
കേസിലെ മറ്റൊരു പ്രതിയായ പൊവ്വൽ സ്വദേശി തയിഷീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















