ക്വിറ്റോ (ഇക്വഡോർ) : രണ്ടാം ദിവസമായപ്പോൾ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മുട്ടുകേട്ടു. ഗിൽബർട്ട് ബാൽബേൺ മാതാവിനെ കിടത്തിയിരുന്ന പെട്ടി തുറന്നപ്പോൾ അതാ ബെല്ല മൊണ്ടോയ (76) കണ്ണുതുറന്നു കിടക്കുന്നു. മകൻ അമ്മയെയും കൊണ്ട് വീണ്ടും ആശുപത്രിയിലേക്ക് ഓടി. ബെല്ല മരിച്ചെന്ന് 2 ദിവസം മുൻപ് പ്രഖ്യാപിച്ച അതേ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു– അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല.
ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് സംഭവം. പക്ഷാഘാതം ബാധിച്ചാണ് ബെല്ല മൊണ്ടോയയെ ആശുപത്രിയിലെത്തിച്ചത്. അവിടെ വച്ച് ഹൃദയാഘാതം കൂടി ഉണ്ടായി. ‘ആശുപത്രി അധികൃതർ മരിച്ചുവെന്ന് അറിയിക്കുക മാത്രമല്ല, മരണ സർട്ടിഫിക്കറ്റും തന്നു’– ഗിൽബർട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
Read More:റിവേഴ്സ് ഗിയറിൽ ഒഴുകുന്ന വെള്ളച്ചാട്ടത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? എങ്കിൽ ഇതാ കേട്ടോളൂ
‘ഉയിർത്തെഴുന്നേൽപ്പ്’ എന്നാണ് രാജ്യത്തെ മാധ്യമങ്ങൾ ബെല്ലയുടെ തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്. രണ്ടാം തവണ ആശുപത്രിയിലെത്തിച്ചപ്പോൾ ബെല്ലയുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർ കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം