കൊച്ചി: ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം ബാദുഷയാണ് ഈ വിവരം പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു.
1992 ൽ റിലീസ് ചെയ്ത സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലായി 50 ഓളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
മോഹൻലാൽ നായകനായ “ഗാന്ധർവ’ത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ ഖാനെ പ്രശസ്തനാക്കിയത് മമ്മൂട്ടി – ഷാജി കൈലാസ് ടീമിന്റെ “ദ കിംഗ്’ എന്ന ചിത്രത്തിലെ വിക്രം ഖോർപഡെ എന്ന ബോംബെ വില്ലന്റെ വേഷമാണ്.
തിളങ്ങുന്ന കണ്ണുകളും ഹിന്ദി ചുവ നിറഞ്ഞ സംസാരവുമായി എത്തിയ ഖാനെ പിന്നീട് തുടർച്ചയായി പ്രതിനായക വേഷങ്ങൾ തേടിയെത്തി. സിഐഡി മൂസയിലെ കോൺട്രാക്ട് കില്ലർ വേഷം ഇന്നും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















