റോം: ഇറ്റലിയുടെ മുൻ പ്രധാനമന്ത്രിയും വ്യവസായ പ്രമുഖനുമായ സിൽവിയോ ബെർലുസ്കോണി(86) അന്തരിച്ചു. മിലാനിലെ സെന്റ്. റാഫേൽസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ലുക്കിമിയ ബാധിതനായിരുന്ന ബെർലുസ്കോണിക്ക് കരളിൽ അണുബാധയും പിടിപ്പെട്ടിരുന്നു. വെള്ളിയാഴ്ച മിലാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതസംസ്കാരം നടത്തുമെന്ന് ബെർലുസ്കോണിയുടെ ബന്ധുക്കൾ അറിയിച്ചു.
read also :നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ഫോഴ്സ ഇറ്റാലിയ പാർട്ടിയിലൂടെ 1994-ൽ രാഷ്ട്രീയത്തിലിറങ്ങിയ ബെർലുസ്കോണി എക്കാലവും ഇറ്റാലിയൻ രാഷ്ട്രീയത്തിലെ വിവാദ നായകനായിരുന്നു. പണത്തിന്റെ ബലം ഉപയോഗിച്ച് ബിസിനസ് പ്രമുഖന്മാർ രാഷ്ട്രീയത്തിൽ ശോഭിക്കുന്ന മാതൃകയ്ക്ക് തുടക്കമിട്ട വ്യക്തിയാണ് ബെർലുസ്കോണി.
1994-95, 2001-2006, 2008-2011 കാലഘട്ടങ്ങളിലായി ആകെ നാല് വട്ടമാണ് ബെർലുസ്കോണി ഇറ്റലിയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















