ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ വിദേശ യൂട്യൂബർക്ക് നേരെ ആക്രമണം. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ ഒരാൾ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. ബെംഗളൂരു ചിക്ക്പേട്ടിലെ തിരക്കേറിയ സൺഡേ മാർക്കറ്റിലൂടെ വ്‌ളോഗിങ് നടത്തുകയായിരുന്ന ഡച്ച് യൂട്യൂബർ പെട്രോ മോട്ടക്കാണ് വഴിയോര കച്ചവടക്കാരനിൽ നിന്നും ദുരനുഭവമുണ്ടായത്.
രണ്ട് മാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘പെഡ്രോ മോട്ട’ എന്ന് പേരുള്ള യൂട്യൂബര്‍ ചിക്ക്‌പേട്ട് മാര്‍ക്കറ്റിലൂടെ സഞ്ചരിക്കുമ്പോഴാണ് സംഭവം. തിരക്കേറിയ മാർക്കറ്റിലൂടെ കടന്നുപോകുമ്പോൾ യൂട്യൂബറെ ഒരു വഴിയോരക്കച്ചവടക്കാരൻ തടഞ്ഞുനിർത്തുന്നതായി വീഡിയോയിൽ കാണാം. യൂട്യൂബർ അയാളോട് ‘നമസ്‌തേ’ എന്ന് പറയുന്നുണ്ട്. എന്ത് നമസ്തേ? ഇതെന്താണ്? – ഇങ്ങനെ പറഞ്ഞു കൊണ്ട് കച്ചവടക്കാരൻ യൂട്യൂബറുടെ കൈയ്യിൽ പിടിക്കുന്നു.
read also :നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തന്റെ കൈ വിടാൻ യൂട്യൂബർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇയാൾ ഇത് ചെവികൊള്ളുന്നില്ല. “സർ, ദയവായി എന്റെ കൈ വിടാമോ?” യൂട്യൂബർ വീഡിയോയിൽ പറയുന്നുണ്ട്. പിന്നീട് ഇയാളുടെ കൈ തട്ടിമാറ്റികൊണ്ട് യൂട്യൂബർ രക്ഷപ്പെടുകയായിരുന്നു. “ഇന്ത്യയിലെ കള്ളന്മാരുടെ വിപണിയിൽ ആക്രമണം” എന്ന തലക്കെട്ടോടെയാണ് പെഡ്രോ ഈ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്.
നിരവധി പേരാണ് യൂട്യൂബർക്ക് പിന്തുണയുമായി എത്തിയത്. വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് ആരോപണ വിധേയനായ നവാബ് ഖാൻ എന്ന വഴിയോര കച്ചവടക്കാരനെ ചിക്പേട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദേശ യൂട്യൂബർ തന്റെ ദൃശ്യങ്ങൾ പകർത്തിയാൽ ഭാവിയിൽ ബുദ്ധിമുട്ടകൾ ഉണ്ടായേക്കാമെന്ന് ഭയന്നാണ് അയാളെ തടഞ്ഞതെന്ന് നവാബ് ഖാൻ പൊലീസിനോട് പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















