തൃശൂർ: പുന്നയൂർക്കുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. മുക്കണ്ടത്ത് തറയില്‍ ബിന്ദു സുരേഷ് (44), ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മുക്കണ്ടത്ത് താഴം റോഡില്‍ വച്ച് ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. സമീപത്തെ കടയിലേക്ക് നടന്നുപോകുന്നതിനിടെ ബിന്ദുവിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശ്രീക്കുട്ടിക്ക് പരിക്കേറ്റത്.
തുടർന്ന് നാട്ടുകാർ ചേർന്നാണ് ഇവരെ നായയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
read also :നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ഇന്നലെ കണ്ണൂർ മുഴപ്പിലങ്ങാട് 11കാരനായ ഭിന്നശേഷി ബാലനെ തെരുവുനായകൾ ആക്രമിച്ചു കൊന്നിരുന്നു. മുഴപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദ് (11) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് മുന്നൂറ് മീറ്ററോളം അകലെ തെരുവുനായകൾ ആക്രമിച്ച് ബോധരഹിതനായി ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു കുട്ടി.
സംസാരശേഷിയില്ലാത്ത കുട്ടിയായതിനാൽ ഒന്ന് ഒച്ചവയ്ക്കാൻ പോലുമായില്ല. അതിനാൽ തന്നെ നാട്ടുകാരും സംഭവം അറിഞ്ഞില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















