ഫിലഡൽഫിയ: ടാങ്കറിനു തീപിടിച്ചുണ്ടായ അപകടത്തെ തുടർന്ന് യുഎസിലെ ഫിലഡൽഫിയയിൽ ഹൈവേയിലെ മേൽപ്പാലം തകർന്നു. ഈസ്റ്റ് കോസ്റ്റിലെ പ്രധാന ദേശീയപാതയായ നോർത്ത് – സൗത്ത് ഹൈവേയിലായിരുന്നു അപകടം. തിരക്കേറിയ ഈ വഴി താൽക്കാലികമായി അടച്ചിട്ടെന്ന് അധികൃതർ അറിയിച്ചു. പ്രാദേശികസമയം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
നിറയെ പെട്രോളിയം ഉൽപന്നവുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. തീ നിയന്ത്രണവിധേയമാക്കാൻ ഒരു മണിക്കൂറോളം സമയമെടുത്തു. സംഭവസമയത്ത് റോഡിൽ തിരക്കില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പ്രദേശത്ത് ദുരന്ത മുന്നറിയിപ്പു നൽകുമെന്നും അപകടത്തിൽ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ, എന്തുമാത്രം നാശനഷ്ടമുണ്ടായി എന്നിവയെല്ലം വിശദമായി പരിശോധിക്കുമെന്നും ഗവർണർ പറഞ്ഞു.
read also: റാംപ് വോക്കിനിടെ ഇരുമ്പ് തൂൺ തലയിൽവീണ് യുവ മോഡൽ മരിച്ചു
ആളപായമുള്ളതായി നിലവിൽ റിപ്പോർട്ടില്ല. അപകടത്തിനു പിന്നാലെ വലിയ കോൺക്രീറ്റ് സ്ലാബ് താഴേക്കു പതിക്കുന്നതു വിഡിയോയിൽ കാണാം. യാത്രക്കാർക്ക് ആർക്കും പരുക്കില്ലാത്തതിനും ജീവഹാനി സംഭവിക്കാത്തതിനും ദൈവത്തിനു നന്ദി പറയുന്നതായും ഗവർണർ ജോഷ് ഷപിറോ കൂട്ടിച്ചേർത്തു.
4 വർഷം മുൻപ് 212 ദശലക്ഷം യുഎസ് ഡോളർ ചെലവിട്ടു പുനർനിർമാണം നടത്തിയ റോഡിന്റെ ഭാഗമാണു തകർന്നത്. പ്രതിദിനം 1.60 ലക്ഷം വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലായിരുന്നു അപകടം. പെൻസിൽവേനിയയിലെ ഏറ്റവും തിരക്കേറിയ വഴിയാണിത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ചെന്നും ഗവർണറുമായും ഫിലഡൽഫിയ മേയറുമായും സംസാരിച്ചെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം