കൊൽക്കത്ത: പശ്ചിമബംഗാളിൽ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. കജൽ ഷെയ്ഖ്, റാഫിഖ് ഷെയ്ഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഒരു ഒളിത്താവളത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
read more: കണ്ണൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 വയസുകാരന് ദാരുണാന്ത്യം
മുർഷിദാബാദ് ഖാർഗ്രാമിലെ രതൻപൂർ നൽദിപ് ഗ്രാമത്തിലെ 42കാരനായ ഫുൽചന്ദ് ഷെയ്ഖ് എന്നയാളാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഫുൽചന്ദിനെ കൊലപ്പെടുത്തിയതിൽ ഇരുവർക്കും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നു.
പ്രതികൾ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബവും കോൺഗ്രസ് പ്രവർത്തകരും പറയുന്നു. ഇവരിൽ ഒരാൾ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ ടി.എം.സി പ്രാദേശിക നേതാവായ ബഷീർ മൊല്ല തോക്കുമായി പിടിയിലായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















