കണ്ണൂർ: തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരനു ദാരുണാന്ത്യം. മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണു മരിച്ചത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാൽ.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വീടിന്റെ മതിലിനോടു ചേര്‍ന്നു നിഹാലിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read also: നെടുമങ്ങാട് ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
വീടിന്റെ 300 മീറ്റർ അകലെയാണ് കുട്ടിയെ കണ്ടെത്തിയത്. നിഹാലിന്റെ ശരീരത്തിൽ നായകൾ കടിച്ചുകീറിയ ധാരാളം മുറിവുകൾ ഉണ്ടായിരുന്നു. കുട്ടിയുടെ അരയ്ക്കു താഴെയാണു കടിയേറ്റതെന്നാണു വിവരം. രക്തം വാർന്നാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്കു മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















