തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറി പൊലീസുകാരന് ദാരുണാന്ത്യം. കല്ലറ മരുതമണ്‍ സ്വദേശി ഹിരണ്‍രാജ് (47) ആണ് വാഹനാപകടത്തിൽ മരിച്ചത്. തിരുവനന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ്.പി ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു മരിച്ച ഹിരണ്‍രാജ്.
Read also: നെടുമങ്ങാട് ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
നിയന്ത്രണം വിട്ട സൈക്കിള്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഹിരണ്‍രാജ് സൈക്കിളിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് സൈക്കിള്‍ നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















