ലഖ്‌നൗ: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ മണ്ഡലമായ കൈസർഗഞ്ചിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എംപിയുമായ ബ്രിജ് ഭൂഷൺ. മത്സരിക്കുക മാത്രമല്ല, വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ബ്രിജ് ഭൂഷൺ അവകാശപ്പെട്ടു. ഉത്തർപ്രദേശിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024 ൽ ബി.ജെ.പി തന്നെ സർക്കാർ രൂപീകരിക്കുമെന്നും ലൈംഗികാതിക്രമക്കേസ് പ്രതിയായ ബ്രിജ് ഭൂഷൺ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ റാലിയിൽ കവിതയോടെയാണ് ബ്രിജ് ഭൂഷൺ തൻ്റെ പ്രസംഗം ആരംഭിച്ചത്. സഹനം, ചതി, സ്നേഹം തുടങ്ങിയവയെപ്പറ്റിയായിരുന്നു കവിത.
Read also: നെടുമങ്ങാട് ആശുപത്രിയിൽ ഒന്നര വയസുകാരി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
‘ചിലപ്പോൾ നിങ്ങൾ കണ്ണീരു കുടിയ്ക്കും, ചിലപ്പോൾ സങ്കടം, മറ്റ് ചിലപ്പോൾ വിഷം. എങ്കിലേ നിങ്ങൾക്ക് സമൂഹത്തിൽ ജീവിക്കാനാവൂ. എൻ്റെ സ്നേഹത്തിനു ലഭിച്ച സമ്മാനമാണിത്. അവരെന്നെ നെറികെട്ടവനെന്ന് വിളിക്കുന്നു. അതിനെ കുപ്രസിദ്ധിയെന്നോ പ്രശസ്തിയെന്നോ വിളിക്കൂ, അവർ എന്റെ പേര് പുച്ഛത്തോടെ വിളിക്കുന്നു’- ബ്രിജ് ഭൂഷൺ പറഞ്ഞു.
യു.പിയിലെ ബിഷ്ണോഹർപൂരിൽനിന്നാണ് റാലി ആരംഭിച്ചത്. റാലിയിൽ ബി.ജെ.പി പ്രവർത്തകർ ബ്രിജ്ഭൂഷന് വൻ സ്വീകരണമാണ് ഒരുക്കിയത്. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. ബ്രിജ്ഭൂഷണിനെ പുറത്താക്കാൻ പാർട്ടിക്കു മുകളിൽ സമ്മർദം വർധിച്ചു വരുന്നത്തിന് ഇടയിലാണ് ബ്രിജ് ഭൂഷൺ റാലി നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















