മാവേലിക്കര: ‘എന്തിനാ നിങ്ങൾ അങ്ങനെയൊക്കെ പറഞ്ഞത്, ഇനി കോടതി കയറിയിറങ്ങി നടക്കേണ്ടി വരും എന്നൊക്കെ പലരും പറയുന്നു. ഒരു പേടിയുമില്ല. ഒരു കുരുന്നിന്റെ ജീവനാണു നഷ്ടപ്പെട്ടത്. ഉത്തമബോധ്യമുള്ള കാര്യം എവിടെയും പറയും’ –പുന്നമ്മൂട് മഠത്തിൽ പറമ്പിൽ കോശിയുടെ വാക്കുകളിൽ ധാർമിക രോഷം.സംഭവദിവസം ബഹളം കേട്ട് ഓടിയെത്തിയ കോശിയുടെ ഭാര്യ നിഷ, പ്ലസ്ടു വിദ്യാർഥിനിയായ മകൾ ഫേബ എൽസ കോശി എന്നിവരാണു തലയ്ക്കു വെട്ടേറ്റ സുനന്ദയെ രക്ഷിച്ചത്.
വീടിനകത്തു കയറ്റിയിരുത്തി വെള്ളം കൊടുത്തപ്പോഴാണ്, ‘മക്കളേ അവൻ കുഞ്ഞിനെയും കൊല്ലും’ എന്നു സുനന്ദ നിലവിളിച്ചത്. കേട്ടപാടെ ശ്രീമഹേഷിന്റെ വീട്ടിലേക്ക് ഓടി. അപ്പോഴേക്കും ബഹളം കേട്ട് ആൾക്കാർ കൂടിയിരുന്നു. ശ്രീമഹേഷ് ആരെയും അകത്തു കയറാൻ അനുവദിച്ചില്ല. പിന്നീടു പൊലീസെത്തി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ഗ്രിൽ തുറന്ന് അകത്തു കടന്നപ്പോഴാണു സിറ്റൗട്ടിൽ സോഫയിൽ ചരിഞ്ഞു കിടക്കുന്ന നക്ഷത്രയെ കണ്ടത്. അപ്പോഴും രക്തം താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇതെല്ലാം തങ്ങൾ പൊലീസിനോടും മാധ്യമങ്ങളോടും വിശദീകരിച്ചെന്നും കോശി പറഞ്ഞു.
Read More:മിന്നലേറ്റ് പശുക്കൾ ചത്തു ;പശുക്കളെ വാങ്ങിനൽകി ക്ഷീര വികസന വകുപ്പ്
ശ്രീമഹേഷിന്റെ ഭാര്യ വിദ്യയെ 4 വർഷം മുൻപു പുന്നമ്മൂട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അവരുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയതോടെ നാട്ടുകാർക്കും സംശയം. ശ്രീമഹേഷിനെയും വീട്ടുകാരെയും മുറിയിലിട്ടു പൂട്ടിയ ശേഷം വിദ്യ ജീവനൊടുക്കിയെന്നാണ് അന്ന് അറിഞ്ഞത്. വിദ്യയെ പീഡിപ്പിച്ചിരുന്നതായി പരാതി ഇല്ലായിരുന്നു. അതിനാൽ വേറെ അന്വേഷണവും ഉണ്ടായില്ല.
ശ്രീമഹേഷിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ‘ഭാര്യയെയും കൊന്നവനാണ്, വെറുതെ വിടരുത്’ നാട്ടുകാർ വിളിച്ചു പറയുന്നുണ്ടായിരുന്നു. വിദ്യയുടെ മരണത്തിനു മുൻപാണു ശ്രീമഹേഷിന്റെ പിതാവ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടിമരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം