ഏനാത്ത് : ജീവിത മാർഗമായിരുന്ന 4 പശുക്കൾ മിന്നലേറ്റ് ചത്തതിനെത്തുടർന്ന് സങ്കടത്തിലായ കുടുംബത്തിന് ക്ഷീര വികസന വകുപ്പ് ജീവനക്കാർ കറവപ്പശുവിനെ വാങ്ങി നൽകി. പശുക്കൾ ചത്തതോടെ വരുമാനം നിലച്ച കുടുംബത്തെപ്പറ്റി മനോരമ വാർത്ത നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ജില്ലയിലെ ക്ഷീര വികസന വകുപ്പ് ജീവനക്കാർ കർഷകന് കൈത്താങ്ങായത്.
പശുവിനെയും കിടാരിയെയും മന്ത്രി വീണാ ജോർജ് കർഷകനായ മാത്യുവും ഭാര്യ ലാലി പി.ജോണിനും കൈമാറി. ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ജീവനക്കാരിൽനിന്ന് സ്വരൂപിച്ച 63000 രൂപ ചെലവിട്ടാണ് പശുവിനെ വാങ്ങിയത്.കഴിഞ്ഞ ഒന്നിന് മുംബൈ മലാഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിലെ കുറച്ച് അംഗങ്ങളും ഗോരേഗാവ് കൈരളി മിത്രമണ്ഡലിലെ രണ്ട് സുമനസ്സുകളും മനോരമ വാർത്തയെ തുടർന്ന് കറവപ്പശുവിനെ വാങ്ങി നൽകിയിരുന്നു.
Read More:നൈജീരിയയിൽ കുടുങ്ങികിടന്ന വിസ്മയുടെ സഹോദരൻ നാട്ടിലേയ്ക്ക് ; സന്തോഷം പങ്കിട്ട് കുടുംബം
പുതുശേരിഭാഗം ക്ഷീര സംഘത്തിലെ അംഗമായ കർഷകന് പശുവിനെ വാങ്ങാൻ 50000 രൂപയുടെ ധനസഹായവും 50000 രൂപയുടെ പലിശ രഹിത വായ്പയും നൽകുമെന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഭാസുരാംഗൻ പറഞ്ഞു.ക്ഷീര സംഘം അധികൃതർ ആശ്വാസ ധന സഹായവും നൽകിയിരുന്നു. ഏറത്ത് പുതുശേരിഭാഗം മരങ്ങാട്ട് പുത്തൻ വീട്ടിൽ മാത്യുവിന്റെ പശുക്കൾ കഴിഞ്ഞ മാസം 17ന് ആണ് മിന്നലേറ്റ് ചത്തത്. തൊഴുത്തിൽ കെട്ടിയിരുന്ന 2 കറവപ്പശുക്കളും ഗർഭാവസ്ഥയിലുള്ള 2 പശുക്കളുമാണ് ചത്തത്. കഴിഞ്ഞ 9 വർഷമായി മാത്യുവും കുടുംബവും പശുക്കളെ പരിപാലിച്ചാണ് ജീവിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം