‘മാളികപ്പുറം’ സിനിമയിലെ ക്രൂരനായ വില്ലൻ കഥാപാത്രം മഹിയെ പ്രേക്ഷകര് മറക്കാനിടയില്ല. ഇപ്പോഴിതാ സിനിമയിൽ തന്നെ ഓടിച്ചിട്ടു പിടിക്കാൻ വരുന്ന മഹിയെന്ന ക്രൂരനായ വില്ലനു സർപ്രൈസ് നൽകുകയാണ് ഈ കുട്ടിത്താരം. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രമായി അഭിനയിച്ച ദേവനന്ദയാണ് മഹി എന്ന വില്ലൻ കഥാപാത്രമായി അഭിനയിച്ച സമ്പത്ത് റാമിനെ അപ്രതീക്ഷിതമായി കണ്ട സന്തോഷം പങ്കുവച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിശ്രമിക്കുകയായിരുന്ന സമ്പത്ത് റാം തന്റെ അടുത്തേക്കോടിവരുന്ന കുഞ്ഞുമാലാഖയെക്കണ്ട് വിസ്മയം പൂണ്ടു. പിന്നീട് അതു ദേവനന്ദയാണെന്ന് തിരിച്ചറിഞ്ഞ സമ്പത്തിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ദേവനന്ദയെ കെട്ടിപ്പിടിച്ചാണ് സമ്പത്ത് സ്നേഹം പങ്കുവച്ചത്. ദേവനന്ദയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
Read More:പങ്കാളി നഷ്ടമായ ഒരു സ്ത്രീക്ക് ലൈംഗികാവശ്യമുണ്ടാവില്ലേ? ; നീരാജയുടെ റിവ്യൂ
മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ കുഞ്ഞു താരമാണ് ദേവനന്ദ. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ദേവനന്ദയ്ക്കുള്ളത്. സുന്ദർ സി. സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം അരൺമനൈ നാലാം ഭാഗത്തിലൂടെ തമിഴകത്തും ചുവടുവയ്ക്കുകയാണ് ദേവനന്ദ.
വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് താരമാണ് സമ്പത്ത് രാം. മുതൽവൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സമ്പത്ത് തമിഴിലെ തിരക്കേറിയ താരമാണ്. ജനകൻ, സെവൻസ് തുടങ്ങി നിരവധി മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സമ്പത്തിന്റെ ശ്രദ്ധേയമായ വില്ലൻ വേഷമായിരുന്നു ഉണ്ണി മുകുന്ദൻ നായകനായ ഹിറ്റ് ചിത്രം മാളികപ്പുറത്തിലെ മഹി എന്ന കഥാപാത്രം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം