തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനിടെ കയ്യാങ്കളി. കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആരോപണവിധേയനായ ആദിത്യനെ ജില്ലാ പ്രസിഡന്റ് പദവിയിൽനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ടാണു കയ്യാങ്കളി.
കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആദിത്യൻ ആരോപണവിധേയനായിരുന്നു. 2022 ഡിസംബർ 30നാണു ആദിത്യനെ ജില്ലാ പ്രസിഡന്റായും ആദർശിനെ ജില്ലാ സെക്രട്ടറിയായും ചുമതലപ്പെടുത്തി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
Read more: സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലും എൻ.സി.പി വര്‍ക്കിങ് പ്രസിഡന്റുമാര്‍
അതേസമയം, എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം. സെക്രട്ടറിയായി എസ് കെ ആദര്‍ശിനെയും പ്രസിഡന്റായി എം എ നന്ദനെയും തെരഞ്ഞെടുത്തു. പാപ്പനംകോട് നടന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















