കൊച്ചി: മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിചിത്ര നടപടിയുമായി പൊലീസ്. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയേയും കേസിൽ പ്രതിയാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെയാണ് പ്രതിയാക്കിയത്. കേസിൽ അഞ്ചാം പ്രതിയാണ് അഖില. റിപ്പോർട്ടർ ഗൂഢാലോചന നടത്തിയെന്നാണ് ആർഷോയുടെ പരാതിയിൽ ആരോപിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായ പ്രിൻസിപ്പലിന്റെ മൊഴി ഇന്നെടുത്തിരുന്നു.
വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ പോയത്. കേസിൽ അന്വേഷണം തുടങ്ങിയിട്ടും പൊലീസ് എഫ്ഐആർ പുറത്തുവിട്ടില്ല. പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് നടപടി.
Read more: സുപ്രിയ സുലെയും പ്രഫുല്‍ പട്ടേലും എൻ.സി.പി വര്‍ക്കിങ് പ്രസിഡന്റുമാര്‍
മാർക്ക് ലിസ്റ്റ് വിവാദം തനിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ആർഷോയുടെ പരാതി. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഡിപ്പാർട്ട്‌മെന്റ് കോർഡിനേറ്ററായ വിനോദ് കുമാറാണ് ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പലാണ് രണ്ടാം പ്രതി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം കേസിൽ അന്വേഷണം തുടങ്ങിയിട്ടും ഇതുവരെ എഫ്.ഐ.ആർ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ പുറത്തുവിടണമെന്ന സുപ്രിംകോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് പൊലീസ് കുറ്റാരോപിതരിൽനിന്ന് എഫ്.ഐ.ആർ മറച്ചുവെക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















