സമൂഹമാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കുന്നുവെന്ന് വെള്ളിയാഴ്ച രാവിലെ ബോളിവുഡ് നടി കജോൾ പ്രഖ്യാപിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന താരം ഇപ്പോൾ എല്ലാ പോസ്റ്റുകളും നീക്കം ചെയ്തതിനുശേഷമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കുന്നുവെന്ന് വെളിപ്പെടുത്തിയത്. ‘‘ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേരിടുന്നു. ഒരിടവേള അനിവാര്യമാണ്.’’–ഇതായിരുന്നു കജോൾ അവസാനമായി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
ആരാധകരടക്കം നിരവധിപ്പേരാണ് ഇതിന്റെ കാരണം തിരക്കി കമന്റുകളുമായി എത്തിയത്. എന്തു തന്നെ ആയാലും എല്ലാം ശരിയാകുമെന്നും സമയമെടുത്ത് കാര്യങ്ങൾ തീരുമാനിക്കൂ എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
Read more: ജാക്കി ഷ്റോഫിന്റെ ഭാര്യ ആയിഷയിൽനിന്ന് 58 ലക്ഷം തട്ടി; കേസെടുത്ത് മുംബൈ പൊലീസ്
എന്നാല്‍, ഇപ്പോഴിതാ സത്യാവസ്ഥ വെളിപ്പെടുത്തി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കൂട്ടം ആരാധകർ പ്രവചിച്ചതുപോലെ പുതിയ സീരിസിന്റെ പ്രമോഷനായിരുന്നു ഇത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാർ അവതരിപ്പിക്കുന്ന ‘ദി ട്രയൽ‘ എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് താരം പോസ്റ്റുകൾ ആർക്കെെവ് ചെയ്തത്. ഇപ്പോൾ എല്ലാ പോസ്റ്റുകളും താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം.
ജൂൺ 12-ന് സീരിസിന്റെ ട്രെയിലർ പുറത്തിറങ്ങും. ഒരു കോർട്ട് റൂം ഡ്രാമയാണിത്. വിചാരണ കഠിനമാകുമ്പോൾ തിരിച്ചുവരുന്നത് കൂടുതൽ കഠിനമാകുമെന്ന് ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് നടി കുറിച്ചു.
രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യിലാണ് കജോൾ അവസാനമായി പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ലിക്സ് ചിത്രം ലസ്റ്റ് സ്റ്റോറി രണ്ടാം ഭാഗത്തിലും കജോൾ ആണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രം ജൂൺ 29ന് റിലീസ് ചെയ്യും. കജോൾ നായികയാകുന്ന ദ് ഗുഡ് വൈഫ് എന്നൊരു സീരിസ് ഹോട്ട്സ്റ്റാറിൽ റിലീസിനൊരുങ്ങുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















