വിവാഹ വീഡിയോകളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. എല്ലാവര്‍ക്കും വെറൈറ്റി വീഡിയോകള്‍ ചെയ്യാനാണ് താത്പര്യം. പാലക്കാട് ആലത്തൂര്‍ സ്വദേശിനി അര്‍ച്ചനയുടെ വിവാഹ വീഡിയോയാണ് അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കസിന്‍സ് ഉള്‍പ്പെടെ പതിനൊന്ന് സഹോദരന്മാരുടെ ഏക സഹോദരിയാണ് അര്‍ച്ചന. സഹോദരന്‍മാരുടെ കൂടെ അര്‍ച്ചന നടന്നുവരുന്നതും അര്‍ച്ചനയെ അവര്‍ തൊട്ടിലാട്ടുന്നതുമെല്ലാം ആണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ അനിയത്തിപ്രാവ് എന്ന സിനിമയിലെ ‘ അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും ചെറുതരി സുഖമുള്ള നോവ്’ എന്ന പാട്ടുമുണ്ട്.
ഫോട്ടോഗ്രാഫര്‍ സനോജ് കേശവാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതുവരെ 12 ലക്ഷം ആളുകള്‍ വീഡിയോ കണ്ടു. ഒന്നര ലക്ഷത്തോളം പേര്‍ ലൈക്കും ചെയ്തു. ഇതിന് താഴെ അര്‍ച്ചനയെ അഭിനന്ദിച്ചും നിരവധി കമന്റുകളുണ്ട്. ഇത്രയും ആങ്ങളമാരുടെ സ്‌നേഹം ലഭിക്കുന്ന അര്‍ച്ചന ഭാഗ്യവതിയാണ് എന്നാണ് അധികപേരും കമന്റ് ചെയ്തിരിക്കുന്നത്.
Read more: വ്യാജരേഖ ചമക്കല്‍ കേസ്; കെ.വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു
ഈ വീഡിയോയുടെ ആശയത്തിന് പിന്നിലും സനോജ് കേശവാണ്. പുതിയ പരീക്ഷണങ്ങള്‍ കൊണ്ടുവരാന്‍ ഇഷ്ടമുള്ള സനോജ് ഇതിന് മുമ്പ് ചെയ്ത ചില വര്‍ക്കുകളും വൈറല്‍ ആയിട്ടുണ്ട്. പാലക്കാട് പുതിയങ്കം ആലത്തൂര്‍ സ്വദേശിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം