തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ ‘വിമുക്തി’യെക്കുറിച്ച് പഠിക്കാൻ കേരളം സന്ദര്‍ശിച്ച് ബിഹാര്‍ സര്‍ക്കാരിന്റെ പ്രത്യേക സംഘം. നോ ടു ഡ്രഗ്സ് മുദ്രാവാക്യമുയർത്തി കേരളം നടത്തുന്ന വിപുലമായ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനാണ് ബിഹാര്‍ സർക്കാരിന്റെ ഔദ്യോഗിക സംഘമെത്തിയത്.
കെമിക്കൽ എക്സാമിനർ സുബോധ് കുമാർ യാദവ് തലവനും രാജ് പാണ്ഡേ, അഭിനവ് ആശേഷ് എന്നിവരും ഉള്‍പ്പെട്ട സംഘം രണ്ട് ദിവസം വിമുക്തി പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനായി ചെലവഴിച്ചു. സംഘം എക്സൈസ് ആസ്ഥാനത്തെത്തി അഡിഷണൽ എക്സൈസ് കമ്മീഷണർ രാജീവ് ഐഓഎഫ്എസ് ,ജോയിന്റ് എക്സൈസ് കമ്മീഷണർ ഗോപകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും വിമുക്തിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
Read more: വ്യാജരേഖ ചമക്കല്‍ കേസ്; കെ.വിദ്യക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു
ലഹരിക്കെതിരെ കേരളം നടത്തുന്ന വിപുലമായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സംഘം അഭിപ്രായപ്പെട്ടു. നോ ടു ഡ്രഗ്സ് മുദ്രാവാക്യമുയർത്തി നടത്തിയ ജനകീയ ക്യാമ്പയിൻ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വിമുക്തി മാതൃകയിൽ ബിഹാറിലും വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാകുമെന്നും സംഘം അഭിപ്രായപ്പെട്ടു.
നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ പ്രവര്‍ത്തിക്കുന്ന വിമുക്തി ജില്ലാ ഡീ അഡിക്ഷൻ സെന്റര്‍ സംഘം സന്ദര്‍ശിച്ചു. കേന്ദ്രത്തിന്റെ ഘടന, പ്രവര്‍ത്തനം എന്നിവ സംഘം മനസിലാക്കി. ആദിവാസി മേഖലയിലെ വിമുക്തി പ്രവർത്തനങ്ങൾ മനസിലാക്കാൻ പൊടിയക്കാല പ്രദേശത്തെ പഠന മുറിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംഘം പങ്കെടുത്തു. കുട്ടികളും മാതാപിതാക്കളും അടക്കമുള്ളവരോട് സംഘം സംവദിച്ചു.
കുട്ടികൾക്കായി ക്യാരംസ് ബോർഡ് , ബാഡ്മിന്റൺ ബാറ്റുകൾ എന്നിവ സമ്മാനിച്ചു. താഴേത്തട്ടിലുള്ള വിമുക്തി പ്രവർത്തനങ്ങൾ അഭിനന്ദനാര്‍ഹമാണെന്ന് സംഘം പറഞ്ഞു. കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി ആസ്ഥാനം സന്ദർശിച്ച് സാമ്പിളുകളുടെ പരിശോധന, ലാബിന്റെ പ്രവർത്തനം എന്നിവയും സംഘം മനസിലാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം