തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് മുന്നോട്ട് പോകുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ചുഴലിക്കാറ്റ് കൂടുതൽ വേഗതയോടെ വടക്ക് ദിശയിൽ മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തൽ.
ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിൽ കാലവർഷം എത്തിച്ചേരാനുള്ള അനുകൂല സാഹചര്യമൊരുക്കും. ഇതിനു പുറമെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
read more: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലയുടെ വടക്ക് കിഴക്കൻ മേഖലയിലുമാണ് മഴ ഇപ്പോൾ വ്യാപിച്ചിരിക്കുന്നത്. മഴ ശക്തമായതോടെ കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളത്തും ഇടുക്കിയിലുമടക്കം ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധ ജില്ലകളിലായി കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു
ജൂൺ 7∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി
ജൂൺ 8∙ ആലപ്പുഴ, എറണാകുളം
ജൂൺ 9∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
ജൂൺ 10∙ പത്തനംതിട്ട, ഇടുക്കി
ജൂൺ 11∙ പത്തനംതിട്ട, ഇടുക്കി
ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. കേരളത്തിലെയും കർണാടകയിലെയും തീരമേഖലകളിൽ ജാഗ്രത പുലർത്താൻ കാലാവസ്ഥ വകുപ്പ് നിർദേശം നൽകി. മത്സ്യബന്ധനമേഖലയ്‌ക്കാണ് പ്രധാന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ ഭാഗമായി കടൽ പ്രക്ഷുബ്‌ധമായിരിക്കും. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം