കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉള്‍പ്പെട്ട കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്‌സ്. മലയില്‍ പിന്മാറി. വിദ്യ നിരപരാധിത്വം തെളിയിക്കുംവരെ സ്ഥാനത്തുനിന്ന് മാറിനിൽക്കുമെന്നും അവർ വ്യക്തമാക്കി. പിന്മാറ്റവുമായി ബന്ധപ്പെട്ട കത്ത് ചൊവ്വാഴ്ച സർവകലാശാല വെെസ് ചാൻസിലർക്ക് കെെമാറി.
2019 ലാണ് വിദ്യ കാലടി സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കുന്നത്. വിദ്യക്ക് പ്രവേശനം നൽകാനായി വിജ്ഞാപനത്തിൽ പറഞ്ഞതിലും അധികം വിദ്യാർഥികളെ കാലടി സർവകലാശാല പ്രവേശിപ്പിച്ചെന്നാണ് ആരോപണം.
ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് മറ്റ് വിദ്യാര്‍ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് ബിച്ചു എക്‌സ്. മലയില്‍ പറഞ്ഞു. നിയമപരമായി നിരപരാധിത്വം തെളിയിക്കുന്നതുവരെ വിദ്യയ്ക്ക് മാർഗനിർദേശങ്ങൾ നൽകാൻ സാധിക്കില്ല. വിവരം ഔദ്യോഗികമായി മലയാളത്തിന്റെ എച്ച്.ഒ.ഡി വഴി വി.സിക്ക് കെെമാറിയെന്നും അവർ അറിയിച്ചു.
read more: ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം
10 പേർക്ക് പ്രവേശനം എന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ വിദ്യ ഉൾപ്പെടെ 15 പേർക്ക് പ്രവേശനം നൽകി. വിദ്യയെ പ്രവേശിപ്പിക്കാനായിരുന്നു അധികമായി അഞ്ചുപേരെ എടുത്തതെന്ന ആരോപണം ഉയർന്നു. അഞ്ചുപേരെ അധികം പ്രവേശിപ്പിച്ചപ്പോൾ പട്ടിക ജാതി വിഭാഗത്തിന് ഒരു സീറ്റ് സംവരണം നൽകിയതുമില്ല. പട്ടികജാതി വിദ്യാർഥിയുടെ പരാതിയിൽ ഇക്കാര്യം അന്വേഷിച്ച കാലടി സർവകലാശാല പ്രവേശനത്തിൽ സംവരണം അട്ടിമറിക്കപ്പെട്ടതായി കണ്ടെത്തി.
ഇതിനെതിരെ ഹൈക്കോടതിയിൽ ഹരജി വന്നപ്പോൾ കോടതിയിൽ സമർപ്പിക്കാനായി പ്രവേശന നടപടികളെക്കുറിച്ച വിവരാവകാശ മറുപടി നൽകിയതിലും ഇടപെടലുണ്ടായി. വിദ്യക്ക് ദിവസങ്ങൾക്കകം മറുപടി നൽകാൻ വൈസ് ചാൻസലറുടെ ഓഫീസ് ഇടപെട്ടതായും എസ്.സി.എസ്.ടി സെൽ കണ്ടെത്തി. വൈസ് ചാൻസലറുടെ ഓഫീസ് വരെ ഇടപെടുന്ന തരത്തിലായിരുന്ന കെ.വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം കാലടി സർവകലാശാലയിൽ നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















