ഭുവനേശ്വർ: ബാലസോറിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎൻഎ സാമ്പളുകൾ ശേഖരിച്ചു തുടങ്ങി. ഒരു മൃതദേഹത്തിനു തന്നെ പല അവകാശികൾ വരുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടാണ് വിവിധ ആശുപത്രികളിലേക്ക് എത്തുന്ന ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ഭുവനേശ്വർ മുൻസിപ്പൽ കമ്മിഷണർ വിജയ് അമൃത് കുലങ്കെ പറഞ്ഞു.
‘മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. ഡിഎൻഎ ടെസ്റ്റിലൂടെ മാത്രമേ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കൂ. തിരിച്ചറിയാനാകാത്തതിനാൽ ഒരു മൃതദേഹത്തിനു തന്നെ പല അവകാശികൾ എത്തുന്നുണ്ട്.’– വിജയ് അമൃത് കുലങ്കെ പറഞ്ഞു.
read more : കുട്ടനാട് യുഡിഎഫ് മാർച്ചിൽ സംഘർഷം; കൊടിക്കുന്നിൽ സുരേഷിനെ അറസ്റ്റ് ചെയ്തു
ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ തുടങ്ങിയ സെന്ററിൽ തിങ്കളാഴ്ച 20 പേരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. ട്രെയിൻ അപകടത്തിലെ മൊത്തം മരണ സംഖ്യ 288 ആണെന്ന് ഒഡിഷ സർക്കാർ അറിയിച്ചു. 193 മൃതദേഹങ്ങൾ ഭുവനേശ്വറിലേക്കു മാറ്റിയതായി ബാലസോർ ജില്ലാ കലക്ടർ അറിയിച്ചു. തിരിച്ചറിഞ്ഞ 110 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച ശേഷം മാത്രമേ ഇനി മൃതദേഹങ്ങൾ വിട്ടു നൽകൂ എന്നും അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം