കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന പരാതിയില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യക്കെതിരെ കേസെടുത്തു. മഹാരാജാസ് കോളജ് നല്കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. അട്ടപ്പാടി ഗവ. കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ രണ്ടു വര്‍ഷത്തെ വ്യാജ പ്രവൃത്തിപരിചയ രേഖ ഹാജരാക്കിയത്. അഭിമുഖ പാനലില്‍ ഉണ്ടായിരുന്നവര്‍ക്കു തോന്നിയ സംശയമാണ് വ്യാജ രേഖയാണെന്ന സ്ഥിരീകരണത്തിലെത്തിയത്.
കോളജിന്റെ സീലും വൈസ് പ്രിന്‍സിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയാണ് രണ്ട് വര്‍ഷം മഹാരാജാസില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന രേഖ ചമച്ചത്. 2018-19, 2020-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു എന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് ഉണ്ടാക്കിയത്. 2018 ല്‍ മഹാരാജാസില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ത്ഥിനി കാലടി സര്‍വകലാശാലയില്‍ എംഫില്‍ ചെയ്തിരുന്നു.
read more: പാലക്കാട് ആശുപത്രിയിൽ ഡോക്ടർക്കും ജീവനക്കാർക്കും മർദ്ദനം; യുവാവ് അറസ്റ്റിൽ
കാസര്‍കോട് സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനി ഒരു വര്‍ഷം മുന്‍പ് പാലക്കാട്ടെ മറ്റൊരു സര്‍ക്കാര്‍ കോളജിലും പിന്നീട് കാസര്‍കോട് ജില്ലയിലെ ഒരു സര്‍ക്കാര്‍ കോളജിലും ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. എന്നല്‍ കഴിഞ്ഞ പത്തുവര്‍ഷമായി മഹാരാജാസ് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തിയിട്ടില്ല. നേരത്തെ എറണാകുളത്തെ ഒരു കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിന് ഇവര്‍ വന്നെങ്കിലും, പാനലില്‍ മഹാരാജാസിലെ അധ്യാപിക ഉണ്ടായിരുന്നതിനാല്‍ വ്യാജരേഖ കാണിക്കാതെ ഇവര്‍ പോകുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം