ഹനുമാൻ വരുമെന്ന വിശ്വാസത്തിൽ ‘ആദിപുരുഷ്’ സിനിമ പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഒരോ സീറ്റ് ഒഴിച്ചിടണമെന്ന വിചിത്ര തീരുമാനവുമായി അണിയറ പ്രവർത്തകർ. പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രം ജൂൺ 16ന് തിയറ്ററുകളിൽ എത്തുകയാണ്. അതിനിടെ ആണ് ചിത്രം സംബന്ധിച്ച കൗതുകകരമായ വാർത്ത പുറത്തു വരുന്നത്.
ഹനുമാൻ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ട്രേഡ് അനലിസ്റ്റ് എബി ജോർജ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ശ്രീരാമഭക്തരുടെ വിശ്വാസങ്ങളെ മാനിച്ചുകൊണ്ട്, ആദിപുരുഷ് ടീം എല്ലാ തിയറ്ററുകളിലും ഹനുമാന് ഒരു സീറ്റ് ഒഴിച്ചിടാൻ തീരുമാനിച്ചു.. രാമഭക്തരുടെ അചഞ്ചലമായ വിശ്വാസത്തിന് ആദരവർപ്പിച്ചുകൊണ്ടാണ് ഈ തീരുമാനം’- എബി ജോർജ് ട്വീറ്റ് ചെയ്തു.
#ADIPURUSH: Hanuman’s Special Seat..
Honoring the beliefs of Lord Ram’s devotees, the Adipurush team dedicates a unique seat to Hanuman in every theater.. These unsold seats pay homage to the unwavering faith cherished by the Ram bhakts..#Prabhas pic.twitter.com/44pTX3bWYt
— AB George (@AbGeorge_) June 5, 2023
രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ത്രിഡി സാങ്കേതിക വിദ്യയിലാണ് എത്തുന്നത്. കൃതി സനൺ നായികയായി എത്തുന്ന ചിത്രത്തിൽ വില്ലൻ റോളിൽ എത്തുന്നത് സെയ്ഫ് അലി ഖാനാണ്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ചിത്രത്തിൽ രാവണനായാണ് സെയ്ഫ് അലിഖാൻ വേഷണിടുന്നത്. സീതയുടെ റോളിലാണ് കൃതി എത്തുക. നടൻ സണ്ണി സിംഗും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
read more :നടി സുമലതയുടെ മകന് വിവാഹിതനായി; നവദമ്പതികളെ ആശിര്വദിച്ച് രജനികാന്ത്
ടി- സീരിയസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിച്ചത്. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം – ഭുവൻ ഗൗഡ , സംഗീത സംവിധാനം – രവി ബസ്രുർ . എഡിറ്റിംഗ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുൽ. പശ്ചാത്തല സംഗീതം – സഞ്ചിത് ബൽഹാറ, അങ്കിത് ബൽഹാറ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം