ചെന്നൈ: കൗമാരക്കാരനെ ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകനായ ബാലചന്ദ്രൻ(47) ആണ് അറസ്റ്റിലായത്.
തമിഴ്‌നാട്ടിലെ വില്ലിവാക്കം ജില്ലയിലാണ് സംഭവം. വില്ലിവാക്കത്ത് ബാലൻ കരയുന്നതു കണ്ട് നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തെത്തുന്നത്. ബൈക്കിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ബാലചന്ദ്രൻ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി കുട്ടി നാട്ടുകാരോട് വെളിപ്പെടുത്തി.
Read more: എ.ഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ; നോട്ടീസ് ഉടനെത്തും
തുടർന്ന് നാട്ടുകാരാണ് ബാലചന്ദ്രനെ പിടികൂടിയത്. ചോദ്യംചെയ്യുന്നതിനിടെ ഇയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. പിന്നീട് ഇയാളുടെ ബൈക്കിൽ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ബി.ജെ.പിയുടെ കൊടിയും ഐ.ഡി കാർഡും കണ്ടെത്തിയത്. പാർട്ടി ശിൽപശാലയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇയാൾ.
പിന്നീട് കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാലചന്ദ്രനെതിരെ കേസെടുത്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam