കോഴിക്കോട്: കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റിന് ഉള്ളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്.
read more: അരിക്കൊമ്പനെ തുറന്നുവിടും ; ഹൈക്കോടതി ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് വനംവകുപ്പ്
കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കമ്പാർട്ട്‌മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കർ കീറിയെടുത്ത് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ഇയാളെ പിടികൂടി ആർ.പി.എഫിന് കൈമാറിയത്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പോലീസ് വ്യക്തമാക്കുന്നത്.
കണ്ണൂര്‍-ആലപ്പുഴ അക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് രണ്ട് മാസംമുമ്പ് ഏലത്തൂരിലും കഴിഞ്ഞദിവസം കണ്ണൂരിലും തീവെച്ച സംഭവങ്ങളുടെ ആശങ്ക നിലനില്‍ക്കുമ്പോഴാണ് വീണ്ടുമൊരു തീവണ്ടി തീവെപ്പ് ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam