കോഴിക്കോട്: സംസ്ഥാന വനം വന്യജീവി വകുപ്പ് ആരംഭിക്കുന്ന നാട്ടുമാവും തണലും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ (ജൂൺ അഞ്ച്) രാവിലെ 9.30ന് കോഴിക്കോട് പാവണ്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വനം -വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. എം.കെ രാഘവൻ എം.പി മുഖ്യാതിഥിയാകും.
വന നശീകരണത്തിന്റെ അനന്തരഫലമായി അന്യം നിന്നുപോകുന്ന മാവുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നാട്ടുമാവും തണലും പദ്ധതിക്ക് രൂപം നൽകിയത്.
Read more: ഒഡിഷ ട്രെയിൻ ദുരന്തം: മരണം 288 ആയി; ചികിത്സയിൽ കഴിയുന്നവരുടെ നില ഗുരുതരം
പാതയോരങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ലഭ്യമാകുന്ന ഇടങ്ങളിൽ നാട്ടുമാവിന്റെ തൈകൾ നട്ടുപിടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രീ ഗാർഡുകൾ സ്ഥാപിച്ച് മരങ്ങൾ സംരക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 14 ജില്ലകളിലായി 17000ത്തോളം നാട്ടുമാവിൻ തൈകളാണ് ഉത്പാദിപ്പിച്ചത്.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ, കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി, കോഴിക്കോട് ജില്ലാ കലക്ടർ എ ഗീത, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ആർ അനൂപ്, ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. എസ് ദീപ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam