ബെംഗളൂരു: കന്നഡ ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗളൂരുവിലെ ഇട്ടമഡുവിലുള്ള വസതിയിൽ വെച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നിതിൻ മരിച്ചത്. ചികിത്സയോട് പ്രതികരിക്കാത്തതിനെ തുടർന്ന് ഡോക്ടർമാർ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. നിതിൻ ഗോപിയുടെ ആകസ്മികമായ വിയോഗം ഇൻഡസ്‌ട്രിയിലെ പലരെയും ഞെട്ടിചിരിക്കുകയാണ്.
കന്നഡ സിനിമ ടിവി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് നിതിൻ ഗോപി. സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു. ഹലോ ഡാഡി എന്ന സിനിമയിൽ ഡോ. വിഷ്ണുവർദ്ധനൊപ്പം പുല്ലാങ്കുഴൽ വാദകനായി എത്തിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരള കേസരി, മുത്തിനന്ത ഹെന്ദാടി, നിശബ്ദ, ചിരബന്ധവ്യ തുടങ്ങിയ സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Read more: ഇന്ത്യയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ട്രെയിൻ ദുരന്തം
ശ്രുതി നായിഡു നിർമ്മിച്ച ജനപ്രിയ സീരിയൽ പുനർ വിവാഹയിലും നിതിൻ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. കന്നഡ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രിയ സീരിയലായിരുന്നു ഇത്. ഹരഹര മഹാദേവ് എന്ന ഭക്തി സീരിയലിന്‍റെ ഏതാനും എപ്പിസോഡുകളിൽ അദ്ദേഹം അതിഥി വേഷങ്ങൾ ചെയ്യുകയും നിരവധി തമിഴ് സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ, താരം ഒരു പുതിയ സീരിയൽ സംവിധാനം ചെയ്യാൻ ഒരുങ്ങുകയായായിരുന്നു. ഇതിന്‍റെ ഭാഗമായി ഒരു പ്രമുഖ കന്നഡ ജനറൽ എന്റർടൈൻമെന്റ് ചാനലുമായി ചർച്ചയിലായിരിക്കുമ്പോഴാണ് അപ്രതീക്ഷിത മരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
















