നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി. ഇന്നലെ രാത്രി നെടുമങ്ങാട് നഗരസഭ ആരോഗ്യ സ്ക്വാഡും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് 1850 കിലോ മത്സ്യം പിടികൂടിയത്.
തമിഴ്നാട് നാഗപ്പട്ടണത്ത് നിന്ന് എത്തിയ വണ്ടിയിലായിരുന്നു പഴകിയ മത്സ്യം. മൊബൈൽ ലാബ് പരിശോധനയിൽ മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് നഗരസഭഹെൽത്ത് അധികൃതർ വാഹന സഹിതം പിടിച്ചെടുക്കുകയായിരുന്നു.
മലപ്പുറം കൊണ്ടോട്ടിയിൽ നിന്നുള്ള വാഹനത്തിൽ നിന്നും പഴകിയ മീൻ പിടിച്ചെടുത്തിട്ടുണ്ട്.
നഗരസഭ ഹെൽത്ത് സ്ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായാണ് നെടുമങ്ങാട് ടൗൺ മാർക്കറ്റിൽ 15 -ൽ പരം മത്സ്യ വാഹനങ്ങൾ പരിശോധിച്ചത്. തമിഴ്‌നാട്ടിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന പഴകിയ മത്സ്യം വാഹന സഹിതമാണ് പിടിച്ചെടുത്തിരിക്കുന്നത്.നിയമനടപടി സ്വീകരിക്കുന്നതിന് വാഹനം നഗരസഭ കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam