ന്യൂഡൽഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണിൽനിന്ന് വനിതാ ഗുസ്തി താരങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വർഷം മുൻപ് അറിഞ്ഞിരുന്നു.
പരാതിയിൽ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പും നൽകിയതായി എഫ്ഐആറിൽ പറയുന്നു. വനിതാ താരങ്ങൾ നേരിട്ടെത്തിയാണ് പ്രധാനമന്ത്രിയെ കണ്ട് പരാതി പറഞ്ഞത്. പ്രധാനമന്ത്രിയെ കാണാനുള്ള ഒളിമ്പ്യന്മാരുടെ സംഘത്തില്‍ നിന്ന് ഒരു താരത്തിന്റെ പേര് ബ്രിജ്ഭൂഷണ് വെട്ടി.
എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ഇടപെട്ട് താരത്തെ വിളിച്ചു. ആ കൂടിക്കാഴ്ചയിലാണ് ഫെഡറേഷന് അധ്യക്ഷന്റെ ലൈംഗിക അതിക്രമങ്ങൾ മോദിയോട് നേരില്‍ പറഞ്ഞത്. കായികമന്ത്രാലയം ഇടപെടുമെന്ന് പ്രധാനമന്ത്രി ഉറപ്പും നല്കി. എന്നാൽ നപടിയുണ്ടായില്ലെന്നു മാത്രമല്ല, ബ്രിജ് ഭൂഷൺ കൂടുതൽ ശക്തനായി അതിക്രമങ്ങൾ തുടർന്നു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു ബിജെപി നേതാവു കൂടിയായ ബ്രിജ് ഭൂഷന്റെ കേട്ടാലറയ്ക്കുന്ന പീഡനങ്ങളെന്നും എഫ്ഐആറിൽ പറയുന്നു. ഏപ്രിൽ 28ന് തയാറാക്കിയ എഫ്ഐആറിൽ ഇതുവരെ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.
ഫോട്ടോ എടുക്കാനെന്ന പേരിൽ ദേഹത്തോട് ചേർത്തുനിർത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്ന്, പ്രായപൂർത്തിയാകാത്ത താരം പറയുന്നു. ഭക്ഷണ മേശയ്ക്കു സമീപത്ത് വച്ച് ദേഹത്ത് സ്പർശിച്ചു, കാലുകൾ ഉപയോഗിച്ച് സ്പർശിച്ചു, പരിശീലനം നടത്തുന്ന താരത്തിന്റെ ജഴ്സി ഉയർത്തി സ്പർശിച്ചു എന്നിങ്ങനെ ഞെട്ടിക്കുന്ന ലൈംഗികാതിക്രമങ്ങളുടെ പട്ടിക തന്നെയുണ്ട് താരങ്ങളുടെ മൊഴിയിൽ.
ടി ഷര്‍ട്ട് ഉയര്‍ത്തി നെഞ്ച് മുതല്‍ പുറക് വശത്തേക്ക് തടവിയെന്നും മോശം രീതിയില്‍ സ്പര്‍ശിച്ചുവെന്നുമാണ് മറ്റൊരു പരാതി. പ്രായപൂര്‍ത്തിയാകാത്ത ഗുസ്തിതാരത്തിന് വേണ്ടി പിതാവ് സമര്‍പ്പിച്ച പരാതിയാണ് രണ്ടാമത്തെ എഫ്ഐആറിലുള്ളത്. ചിത്രം എടുക്കാനെന്ന വ്യാജേനെ ശരീരത്തോട് അമര്‍ത്തി നിര്‍ത്തിയെന്നും തോളില്‍ അമര്‍ത്തി മോശമായി തൊട്ടുവെന്നും പരാതിയില്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam