നവാഗതനായ ഡീൻ ഡെന്നീസിനൊപ്പം ബസൂക്ക എന്ന ചിത്രത്തിനായി മമ്മൂട്ടി അടുത്തതായി ഒന്നിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ലോഞ്ച് ബുധനാഴ്ച കൊച്ചിയിൽ പൂജാ ചടങ്ങുകളോടെ നടന്നു സിനിമയുടെ ഫസ്റ്റ് ലുക് നാളെ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും. തിയേറ്റർ ഓഫ് ഡ്രീംസും സരേഗമയുടെ യോഡിൽ ഫിലിംസും സംയുക്തമായി ചിത്രത്തെ പിന്തുണയ്ക്കുന്നു.
Read more: കാസർകോട് റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ട്രാക്ടർ നീക്കി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
മുതിർന്ന തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ദീൻ. സംവിധാനം കൂടാതെ ബസൂക്കയുടെ തിരക്കഥയും അദ്ദേഹം നിർവഹിക്കുന്നുണ്ട്. തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എഡിറ്റർ നിഷാദ് യൂസഫ്, സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ, ഛായാഗ്രാഹകൻ നിമിഷ് രവി എന്നിവരാണ് ഇതിന്റെ ടെക്നിക്കൽ ക്രൂവിൽ ഉള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam