കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനക്കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. ജീവനക്കാർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.
രണ്ടുമാസം മുൻപാണ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ.സി.യുവിൽ ഗ്രേഡ് വൺ അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ശശീന്ദ്രനെ അറസ്റ്റ് ചെയ്യുകയും സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
Read more: കണ്ണൂരില്‍ നിര്‍മ്മാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
ലൈംഗികാതിക്രമത്തിനെതിരെ മജിസ്ട്രേറ്റിന് നൽകിയ യുവതിയുടെ മൊഴിമാറ്റാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു അഞ്ചു ജീവനക്കാർക്കെതിരെയുള്ള കേസ്. മൊഴിമാറ്റിയാൽ പണം തരാമെന്ന് വാഗ്ദാനം ചെയ്തതായി യുവതി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുജീവനക്കാരെ അന്വേഷണ വിധേയമായി സസ്പന്റെ് ചെയ്തത്.
നഴ്സിങ് അസിസ്റ്റന്റ്, ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, ദിവസവേതനക്കാരന്‍ തുടങ്ങിയവർ മുറിയില്‍വന്ന് മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു പരാതി. നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീര്‍ക്കണമെന്നും സി.ആര്‍.പി.സി.-164 പ്രകാരം മജിസ്ട്രേറ്റിനും പോലീസിനും ആശുപത്രിയധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്നുപറയണമെന്നും ഇവര്‍ നിര്‍ബന്ധിച്ചെന്നുമായിരുന്നു ആരോപണം. യുവതി രേഖാമൂലം പരാതിപ്പെട്ടതോടെ പീഡനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് രൂപവത്കരിച്ച സമിതിക്ക് സൂപ്രണ്ട് വസ്തുതാറിപ്പോര്‍ട്ട് നല്‍കി. തുടർന്ന് അഞ്ചുപേരെ സസ്പെൻഡ് ചെയ്യുകയായിരുന്നു, ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam